ചന്ദ്രിക ആഴ്ചപ്പതിപ്പ് വീണ്ടും അച്ചടിയിൽ

Chandrika Weekly

ചന്ദ്രിക ആഴ്ചപ്പതിപ്പ് വീണ്ടും അച്ചടിരൂപത്തിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പതിപ്പ് വീണ്ടും വായനക്കാരിലേക്ക് എത്തുന്നത്. 2020 മാർച്ച് 28 നാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രിന്റിംഗ് അവസാനിപ്പിച്ചത്. കോവിഡ് മഹാമാരിയും സ്ഥാപനത്തിലെ സാമ്പത്തിക പ്രതിസന്ധിയുമാണ് അന്ന് അച്ചടി നിർത്തലാക്കാൻ കാരണമായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

\
ഡിജിറ്റൽ രൂപത്തിൽ തുടർന്നിരുന്ന പ്രസിദ്ധീകരണം മെയ് രണ്ടാം വാരം മുതൽ വീണ്ടും അച്ചടി രൂപത്തിലെത്തും. 75 വർഷത്തിലധികം പാരമ്പര്യമുള്ള ചന്ദ്രിക ആഴ്ചപ്പതിപ്പ് അച്ചടി അവസാനിപ്പിക്കാനുള്ള തീരുമാനം വലിയ ചർച്ചയായിരുന്നു. എം ടി വാസുദേവൻ നായർ ഉൾപ്പടെ നിരവധി പ്രമുഖർ എഴുതിയിരുന്ന പ്രസിദ്ധീകരണമായിരുന്നു ചന്ദ്രിക ആഴ്ചപ്പതിപ്പ്.

\
പാർട്ടി നേതാക്കളിൽ നിന്നും, അണികളിൽ നിന്നും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകരിൽ നിന്നും ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് പുനഃപ്രസിദ്ധീകരണത്തിനുള്ള തീരുമാനം. സി എച്ച് മുഹമ്മദ് കോയയെ പോലുള്ള പ്രഗൽഭരായ നേതാക്കൾ വളർത്തിയെടുത്ത ആഴ്ചപ്പതിപ്പ് ലാഭകരമല്ലെന്ന പേരിൽ അടച്ചുപൂട്ടുന്നതിനെതിരെ ഒരു വിഭാഗം ലീഗ് നേതാക്കൾ പ്രതിഷേധം അറിയിച്ചിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് പുനഃപ്രസിദ്ധീകരണത്തിന് നേതൃത്വം നൽകുന്നത്.

\
ഡോ. എം കെ മുനീറിനായിരുന്നു ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പ്രത്യേക ചുമതല. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ആഴ്ചപ്പതിപ്പ് വീണ്ടും അച്ചടി രൂപത്തിലേക്ക് മാറുന്നത്. ആഴ്ചപ്പതിപ്പ് ലാഭനഷ്ട പരിഗണനകൾ നോക്കാതെ പുനരാരംഭിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി നിർദേശിച്ചിരുന്നു.

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം

\
വി കെ സുരേഷ്, പി എം ജയൻ എന്നിവരാണ് ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നത്. പുതിയ കാലഘട്ടത്തിലും അച്ചടിപതിപ്പിന് പ്രസക്തിയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുനഃപ്രസിദ്ധീകരണമെന്ന് പി എം ജയൻ പറഞ്ഞു. എല്ലാ വിഭാഗം വായനക്കാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഡിജിറ്റലും പ്രിന്റ് പതിപ്പും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

\
ചന്ദ്രിക ഡെയ്ലിയും ചന്ദ്രിക ആഴ്ചപ്പതിപ്പും 2020 ലാണ് അച്ചടി അവസാനിപ്പിച്ച് ഡിജിറ്റൽ എഡിഷൻ മാത്രമാക്കി നിലനിർത്തിയത്. ഡയറക്ടർ ബോർഡിലുണ്ടായിരുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകൾക്ക് പത്രത്തിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചെന്ന ആരോപണവും ചന്ദ്രിക പ്രസിദ്ധീകരണങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ പത്രം ഒഴികെയുള്ള പ്രസിദ്ധീകരണങ്ങൾ പൂർണമായും പ്രസിദ്ധീകരണം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം ചന്ദ്രിക ആഴ്ചപ്പതിപ്പ് വായനക്കാരുടെ കൈകളിലേക്ക് മടങ്ങി എത്തുമ്പോൾ പുതുമകൾ ഏറെയുണ്ടാവുമെന്നും പി എം ജയൻ പ്രതികരിച്ചു.

Story Highlights: After a five-year hiatus, Chandrika Weekly is returning to its print format.

  CAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാളെ മുതൽ; ഡൗൺലോഡ് ചെയ്യുന്ന വിധം ഇങ്ങനെ
Related Posts
പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി; ഇടത് പിന്തുണച്ചേക്കുമെന്ന് സൂചന
Muslim League rebel candidate

പി.എം.എ സലാമിന്റെ ഡിവിഷനിൽ മുസ്ലിം ലീഗിന് വിമത സ്ഥാനാർത്ഥിയായി കാലൊടി സുലൈഖ രംഗത്ത്. Read more

പി.എം.എ സലാമിന്റെ പരാമർശം തള്ളി മുസ്ലിം ലീഗ്; വിമർശനം വ്യക്തിപരമായ അധിക്ഷേപമാകരുതെന്ന് സാദിഖലി ശിഹാബ് തങ്ങൾ
PMA Salam remarks

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ Read more

പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറെന്ന് മുസ്ലിം ലീഗ്; യൂത്ത് ലീഗിന് അതൃപ്തി
local election alliance

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറാണെന്ന് മുസ്ലിം ലീഗ് Read more

പള്ളുരുത്തി ഹിജാബ് വിവാദം: ലീഗ് ഭീകരതയെ മതവൽക്കരിക്കുന്നുവെന്ന് ജോർജ് കുര്യൻ
Palluruthy hijab row

പള്ളുരുത്തി ഹിജാബ് വിവാദത്തിൽ ലീഗിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ലീഗിന്റെ രണ്ട് Read more

മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി ഡോ.പി.സരിൻ
hijab row

സിപിഐഎം നേതാവ് ഡോ. പി. സരിൻ, ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെയും Read more

  പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി; ഇടത് പിന്തുണച്ചേക്കുമെന്ന് സൂചന
മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
Vellappally Natesan criticism

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. Read more

തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് മൂന്ന് ടേം വ്യവസ്ഥ തുടരും
Muslim League election

തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് മൂന്ന് ടേം വ്യവസ്ഥയും ഒരു കുടുംബത്തിൽ നിന്ന് Read more

കെ.എം. ഷാജിക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
Hameed Faizy criticism

മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ എസ്.വൈ.എസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് Read more

മുസ്ലിം ലീഗിനെതിരെ വിവാദ പ്രസ്താവനയുമായി സി.പി.ഐ.എം നേതാവ് പി. സരിൻ
Muslim League politics

സി.പി.ഐ.എം നേതാവ് ഡോക്ടർ പി. സരിൻ മുസ്ലിം ലീഗിനെതിരെ വിവാദ പ്രസ്താവന നടത്തി. Read more

കളമശ്ശേരിയിൽ മുസ്ലിം ലീഗ് യോഗത്തിൽ കയ്യാങ്കളി; എറണാകുളത്ത് ഭിന്നത രൂക്ഷം
kalamassery muslim league

കളമശ്ശേരിയിലെ മുസ്ലിം ലീഗ് ഓഫീസിൽ നടന്ന യോഗത്തിൽ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. Read more