വയനാട് മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യത: ഐസർ മൊഹാലി റിപ്പോർട്ട്

നിവ ലേഖകൻ

Mundakai landslide risk

വയനാട് മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ട്. മഴ കനത്താൽ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ താഴേക്ക് കുത്തിയൊലിക്കാനും മണ്ണ് ഉറയ്ക്കാത്തതിനാൽ പതിക്കാനും സാധ്യതയുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മതിയായ മുൻകരുതൽ വേണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

പുഞ്ചിരിമട്ടത്തിനോട് ചേർന്നുള്ള പാറയിടുക്കിൽ ‘ഡാമിങ് ഇഫക്ട്’ ഉണ്ടാകാനുള്ള സാധ്യതയാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയിൽ അടിഞ്ഞുകൂടി, വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫക്ട് എന്ന് വിളിക്കുന്നത്.

പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി കഴിഞ്ഞ ഉരുൾപൊട്ടലിൽ തെളിഞ്ഞുവന്ന വീതി കുറഞ്ഞ പാറയിടുക്കിൽ കുത്തിയൊലിച്ചെത്തിയ ഉരുൾ അടിയാം. ഇത്തരം ഇടുക്കിൽ ഉരുൾ അടിയുന്നത് നിമിഷനേരം കൊണ്ട് മർദം താങ്ങാതെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം.

  എം.വി ഗോവിന്ദൻ്റേത് തരംതാണ പ്രസ്താവന; ഗോവിന്ദൻ മാസ്റ്റർ ഗോവിന്ദച്ചാമിയാകരുത്: കത്തോലിക്കാ സഭ

2020ൽ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ അവശിഷ്ടങ്ങൾ ഇതേ നദീതടത്തിലുണ്ടായിരുന്നത് ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൻറെ ശക്തി കൂട്ടാൻ വഴിവെച്ചിട്ടുണ്ടാകാമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

Story Highlights: Chances of landslide again in Mundakai, Wayanad due to heavy rainfall

Related Posts
വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി; ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

ബാണാസുര സാഗർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ സ്പിൽവെ ഷട്ടർ Read more

അമ്പലവയൽ ആനപ്പാറ പാലം അപകടാവസ്ഥയിൽ; അടിയന്തര അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് നാട്ടുകാർ
Anapara Bridge Wayanad

വയനാട് അമ്പലവയലിലെ ആനപ്പാറ പാലം തകർച്ചാ ഭീഷണിയിൽ. 60 വർഷം പഴക്കമുള്ള പാലം Read more

വയനാട്ടിലെ കള്ളവോട്ട് ആരോപണം: അനുരാഗ് ഠാക്കൂറിന് മറുപടിയുമായി നാട്ടുകാർ
Wayanad fake votes

വയനാട്ടില് കള്ളവോട്ടില്ലെന്ന് നാട്ടുകാര്. ബിജെപി നേതാവ് അനുരാഗ് ഠാക്കൂര് ഉന്നയിച്ച ആരോപണങ്ങള് തെറ്റാണെന്ന് Read more

  കോഴിക്കോട് മേഖല അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം
ചൂരൽമല ദുരന്തഭൂമിയിലെ തരം മാറ്റം; കേസെടുക്കാൻ ലാൻഡ് ബോർഡ്
Land use change

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് വാങ്ങിയ ഭൂമിയിൽ തരം മാറ്റം കണ്ടെത്തിയതിനെ Read more

ലീഗ് പാവങ്ങളെ പറ്റിക്കുന്നു; “കീടബാധയാകാൻ മടിയില്ലെന്ന്” കെ.ടി.ജലീൽ
K.T. Jaleel

മുസ്ലിം ലീഗ് വയനാട് ജില്ലാ നേതാക്കൾക്കെതിരെ കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. സമുദായത്തിൻ്റെ Read more

വയനാട്ടിൽ മണ്ണ് മാഫിയക്കെതിരെ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് ഭീഷണി
Soil Mafia Wayanad

വയനാട്ടിൽ മണ്ണ് മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടർന്ന് വില്ലേജ് ഓഫീസർക്ക് ഭീഷണി. ഭീഷണി Read more

കൈക്കൂലി വാങ്ങുന്നതിനിടെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ പിടിയിൽ
village officer bribe

വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. Read more

  അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന്; നല്ലവരെ തിരഞ്ഞെടുക്കണമെന്ന് ധർമജൻ
കാട്ടാന ശല്യം: ചൂരാൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം
wild elephant attacks

വയനാട് ചൂരാൽമലയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ Read more

വയനാട് ചീരാലിൽ വീണ്ടും കടുവാ ഭീതി; കടുവയെ പിടികൂടാൻ തിരച്ചിൽ തുടങ്ങി
Wayanad tiger sighting

വയനാട് ജില്ലയിലെ ചീരാലിൽ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്. Read more

തേൻ ശേഖരിക്കാൻ പോയ ആൾക്ക് കരടിയുടെ ആക്രമണം; വയനാട്ടിൽ സംഭവം
Bear attack

വയനാട്ടിൽ തേൻ ശേഖരിക്കാൻ പോയ മധ്യവയസ്കന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. തിരുനെല്ലി ബേഗൂർ Read more

Leave a Comment