ജാർഖണ്ഡിൽ രാഷ്ട്രീയ ചുവടുമാറ്റം: ചംപായ് സോറൻ ബി.ജെ.പിയിലേക്ക്?

നിവ ലേഖകൻ

Champai Soren BJP switch

ജാർഖണ്ഡിലെ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങൾക്ക് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇന്ത്യ സഖ്യം ഭരിക്കുന്ന സംസ്ഥാനത്തെ പ്രധാന ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ചംപായ് സോറൻ ബി. ജെ. പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇഡി കേസിൽ ജയിലിലായപ്പോൾ മുഖ്യമന്ത്രി പദം രാജിവച്ച ഹേമന്ത് സോറൻ, ചംപായ് സോറനെ ആ സ്ഥാനത്തേക്ക് നിയോഗിച്ചിരുന്നു. എന്നാൽ ജയിൽമോചിതനായി തിരിച്ചെത്തിയ ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രി പദം ഏറ്റെടുത്തതോടെ ഇരുവരും തമ്മിൽ അകൽച്ച സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ബാക്കിനിൽക്കെ, ചംപായ് സോറന്റെ നീക്കം ഹേമന്ത് സോറൻ സർക്കാരിനും ജെഎംഎമ്മിനും വൻ ഭീഷണിയാണ് ഉയർത്തുന്നത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനാണ് ചംപായ് സോറനെ ബിജെപി പാളയത്തിലെത്തിക്കാൻ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജാർഖണ്ഡിൽ പ്രാഥമിക ചർച്ചകൾ നടത്തിയ ശേഷം, കൊൽക്കത്തയിലെത്തി ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ചംപായ് സോറൻ പിന്നീട് ഡൽഹിയിലെത്തി. ആറ് എംഎൽഎമാരും ചംപായ് സോറനൊപ്പം ഡൽഹിയിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസം അനുയായികളുമായി ഡൽഹിയിൽ തുടർന്ന് ദേശീയ നേതാക്കളുമായി ചർച്ച നടത്താനാണ് അദ്ദേഹത്തിന്റെ പദ്ധതി. ഡൽഹി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച ചംപായ് സോറൻ, തന്റെ നീക്കം എന്താണെന്ന് വ്യക്തമാക്കാൻ വിസമ്മതിച്ചു.

  ബിജെപി സംസ്ഥാന ഘടകത്തിന് പുതിയ ഭാരവാഹികൾ

അതേസമയം, ഹേമന്ത് സോറൻ ക്യാമ്പ് പരിഭ്രാന്തിയിലാണ്. കൂടുതൽ എംഎൽഎമാർ ചംപായ് സോറനൊപ്പം നീങ്ങിയേക്കുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. 81 അംഗ നിയമസഭയിൽ ജെഎംഎം ഉൾപ്പെടുന്ന ഇന്ത്യ സഖ്യത്തിന് 45 അംഗങ്ങളും എൻഡിഎക്ക് 30 അംഗങ്ങളുമാണുള്ളത്. ജെഎംഎമ്മിനൊപ്പമുള്ള 26 അംഗങ്ങളിൽ ആറ് പേരുമായാണ് ചംപായ് സോറൻ ഡൽഹിയിലെത്തിയതെന്നാണ് റിപ്പോർട്ട്.

Story Highlights: Champai Soren lands in Delhi amid BJP switch buzz cites personal reason

Related Posts
എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
Empuraan controversy

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ. തൃശൂർ ജില്ലാ Read more

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന
Annamalai

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന. എഐഎഡിഎംകെയുമായി Read more

  കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിഞ്ഞു
എമ്പുരാൻ വിവാദം: ഹൈക്കോടതിയിൽ ഹർജി, നിർമ്മാതാവ് ഖേദപ്രകടനം നടത്തി
Empuraan controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ഹർജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയിൽ. സിനിമ രാജ്യവിരുദ്ധതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നാണ് Read more

സുപ്രിയ മേനോനെതിരെ ബിജെപി നേതാവിന്റെ അധിക്ഷേപ പരാമർശം
Supriya Menon

സുപ്രിയ മേനോനെ അർബൻ നക്സൽ എന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. Read more

ആശാ സമരത്തിന് ഐക്യദാര്ഢ്യം: ബിജെപി പ്രവര്ത്തകരും മുടി മുറിച്ചു
Asha workers strike

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകർ മുടി മുറിച്ചു. സെക്രട്ടേറിയറ്റ് Read more

കേന്ദ്രസർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി
Shashi Tharoor

കേന്ദ്ര സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

എമ്പുരാൻ വിവാദം: ബിജെപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് സന്ദീപ് വാര്യർ
Empuraan film controversy

സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

  ‘എമ്പുരാൻ; തിയറ്ററിൽപ്പോയി കാണില്ല; രാജീവ് ചന്ദ്രശേഖർ
‘എമ്പുരാൻ; തിയറ്ററിൽപ്പോയി കാണില്ല; രാജീവ് ചന്ദ്രശേഖർ
Empuraan film controversy

‘എമ്പുരാൻ’ എന്ന ചിത്രം താൻ തിയേറ്ററിൽ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

കൊടകര കേസ്: സംസ്ഥാന പോലീസ് കേസെടുത്തിട്ടില്ല, ഇഡി എന്തിന് കേസെടുക്കണം – കെ സുരേന്ദ്രൻ
Kodakara hawala case

കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ സംസ്ഥാന പോലീസ് കേസെടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

Leave a Comment