Headlines

Politics

ഉന്നാവോ ബലാത്സംഗ കേസ്: അതിജീവിതയുടെ സിആർപിഎഫ് സുരക്ഷ പിൻവലിക്കാൻ കേന്ദ്രം

ഉന്നാവോ ബലാത്സംഗ കേസ്: അതിജീവിതയുടെ സിആർപിഎഫ് സുരക്ഷ പിൻവലിക്കാൻ കേന്ദ്രം

ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിതയ്ക്കും മറ്റ് 13 പേർക്കുമുള്ള സിആർപിഎഫ് സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അടുത്തിടെ നടത്തിയ സുരക്ഷാ വിലയിരുത്തലിൽ അതിജീവിതയ്ക്ക് ഇനി ഭയക്കാനില്ലെന്ന റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ ഹർജി സമർപ്പിച്ചു. കേസിലെ പ്രതികളുടെയും അവരെെ പിന്തുണക്കുന്നവരുടെയും ഭാഗത്ത് നിന്ന് ഇപ്പോൾ അതിജീവിതക്കോ അവരുടെ അഭിഭാഷകർക്കോ ഭീഷണിയില്ലെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുപ്രീം കോടതി ഹർജി ഫയലിൽ സ്വീകരിച്ച് കേസിലെ അതിജീവിത അടക്കമുള്ളവർക്ക് അഭിപ്രായം അറിയിക്കാൻ നോട്ടീസ് അയച്ചു. 2019 ഓഗസ്റ്റിൽ സുപ്രീം കോടതിയാണ് ഇവർക്ക് സിആർപിഎഫ് സുരക്ഷയൊരുക്കാൻ നിർദ്ദേശം നൽകിയത്. അതിജീവിതയ്ക്ക് ഇനി വേണ്ട സുരക്ഷ സംസ്ഥാന പൊലീസ് നൽകണമെന്നാണ് ഇപ്പോൾ കേന്ദ്രം വാദിക്കുന്നത്. സിആർപിഎഫ് സംഘത്തിന് താമസ സൗകര്യമോ ശൗചാലയോ പൊലീസിൽ നിന്ന് ലഭിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

അതിജീവിതയും അവരുടെ ബന്ധുക്കളും സിആർപിഎഫ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുകയും സഹകരിക്കാതിരിക്കുകയും ചെയ്യുന്നതായി ഹർജിയിൽ കുറ്റപ്പെടുത്തുന്നു. ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കാതെ പല സ്ഥലത്തേക്കും പോകുന്നതായും, ഉദ്യോഗസ്ഥർക്കെതിരെ കേസ് കൊടുക്കുമെന്നും സ്വയം മുറിവേൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കേസ് കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന ആക്ഷേപം വൻ വിവാദമായതിന് പിന്നാലെയാണ് സുപ്രീം കോടതി ഇടപെട്ട് അതിജീവിതയ്ക്ക് സുരക്ഷയൊരുക്കിയത്. ഇതേ വർഷം മെയ് മാസത്തിലും സമാനമായ ആവശ്യം കേന്ദം ഉന്നയിച്ചിരുന്നെങ്കിലും സുപ്രീം കോടതി അത് തള്ളിയിരുന്നു.

Story Highlights: Centre seeks to withdraw CRPF security cover for Unnao rape survivor and 13 others, citing no threat in recent security assessment

More Headlines

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: അന്വേഷണത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ
എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ച: സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു
എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ച: നിഗൂഢതയുണ്ടെന്ന് കെസി വേണുഗോപാല്‍
സിപിഎം യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു; സംസ്ഥാന നേതൃത്വത്തോടുള്ള അമര്‍ഷം തുടരുന്നു ഇ പി ജയരാജ...
മുകേഷിന്റെ രാജി: തീരുമാനം അദ്ദേഹത്തിന്റേതെന്ന് പി കെ ശ്രീമതി
ബലാത്സംഗ കേസ്: സിദ്ദിഖിന്റെ ജാമ്യാപേക്ഷയ്ക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
തൃശ്ശൂർ പൂരം കലക്കൽ: എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധ്യത, സർക്കാർ നിയമോപദേശം തേടി
ബലാത്സംഗ കേസ്: സിദ്ദിഖ് സുപ്രീം കോടതിയിലേക്ക്; പൊലീസ് തിരച്ചിൽ തുടരുന്നു

Related posts

Leave a Reply

Required fields are marked *