പാരീസ് ഒളിംപിക്സ് വേദിയിൽ സെലിൻ ഡിയോണിന്റെ അത്ഭുത മടങ്ങിവരവ്

Anjana

Celine Dion Paris Olympics comeback

പാരീസ് ഒളിംപിക്സ് 2024-ന്റെ വർണാഭമായ ഉദ്ഘാടന വേദിയിൽ ഇതിഹാസ ഗായിക സെലിൻ ഡിയോണിന്റെ മടങ്ങിവരവ് ശ്രദ്ധേയമായി. ഗുരുതര നാഡീരോഗമായ സ്റ്റിഫ് പേഴ്സൺ സിൻഡ്രോം ബാധിച്ച് മൂന്ന് വർഷത്തിലേറെയായി പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സെലിൻ. പേശികളുടെ ചലനം സ്തംഭിച്ച്, നടക്കാനും പാടാനും കഴിയാതായെന്ന് 2022 ഡിസംബറിൽ വെളിപ്പെടുത്തിയ താരം, ഇപ്പോൾ വീണ്ടും സംഗീതപരിപാടി അവതരിപ്പിച്ച് ആരാധകരെ അത്ഭുതപ്പെടുത്തി.

സെയ്ൻ നദിക്കരയിൽ നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഒളിംപിക് ദീപശിഖയെ ഫ്രാൻസിന്റെ പതാകയുടെ നിറത്തിലുള്ള വർണക്കാഴ്ച്ചയൊരുക്കി സെയ്ൻ നദിയിൽ സ്വീകരിച്ചു. 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് നടന്നു, ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യയെ പ്രതിനിധീകരിച്ച് 12 വിഭാഗങ്ങളിൽ നിന്നായി 78 പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഹോണ്ടുറാസിന് പിന്നാലെയാണ് ഇന്ത്യൻ താരങ്ങളെ വഹിച്ചുകൊണ്ടുള്ള നൗക സെയ്ൻ നദിയിലൂടെ കടന്നുപോയത്. ബാഡ്മിന്റൺ താരം പി.വി. സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാർച്ച് പാസ്റ്റിൽ പതാകയേന്തിയത്. ഈ ഒളിംപിക്സ് ഉദ്ഘാടനം കായിക ലോകത്തെ വിസ്മയിപ്പിച്ചു.