മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെ സി. ബി. ഐ അറസ്റ്റ് ചെയ്തു. തിഹാർ ജയിലിൽ നിന്നാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നടപടി. നാളെ കെജ്രിവാളിനെ സി. ബി. ഐ കോടതിയിൽ ഹാജരാക്കും.

തുടർന്ന് കസ്റ്റഡി അപേക്ഷയും സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കിയിരുന്നു. വിചാരണ കോടതി നൽകിയ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ജൂൺ 20-നാണ് റൗസ് അവന്യൂ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.

തൊട്ടടുത്ത ദിവസം ഇ. ഡി നൽകിയ അപേക്ഷയിൽ ജാമ്യത്തിന് ഇടക്കാല സ്റ്റേ നൽകി ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞ ദിവസം കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി അസാധാരണമാണെന്ന് നിരീക്ഷിച്ച കോടതി, ചൊവ്വാഴ്ചയും ജാമ്യം സ്റ്റേ ചെയ്യാനുള്ള നടപടി തന്നെയാണ് ഹൈക്കോടതി സ്വീകരിക്കുന്നതെങ്കിൽ, ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

  ഡൽഹിയിൽ ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 21 ആക്കാൻ ആലോചന
Related Posts
ഡൽഹിയിൽ ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 21 ആക്കാൻ ആലോചന
beer drinking age

ഡൽഹിയിൽ പുതിയ മദ്യനയം നടപ്പാക്കുന്നതിന്റെ ഭാഗമായി ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25 Read more

വി.കെ. ശശികലയ്ക്കെതിരെ സിബിഐ കേസ്; 450 കോടിയുടെ പഞ്ചസാര മിൽ കച്ചവടത്തിൽ നടപടി
CBI files case

വി.കെ. ശശികലയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. 450 കോടിയുടെ പഞ്ചസാര മിൽ Read more

കൊൽക്കത്ത-ഡൽഹി ഇൻഡിഗോ വിമാനത്തിൽ മതപരമായ മുദ്രാവാക്യം; ജീവനക്കാർക്ക് മർദ്ദനം, വിമാനം വൈകി
IndiGo flight chaos

കൊൽക്കത്ത-ഡൽഹി ഇൻഡിഗോ വിമാനത്തിൽ മതപരമായ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് തർക്കമുണ്ടായി. മദ്യപിച്ചെത്തിയ അഭിഭാഷകൻ Read more

  ഡൽഹിയിൽ ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 21 ആക്കാൻ ആലോചന
വടകര നഗരസഭയിൽ അഴിമതി; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Vadakara Municipality engineers

വടകര നഗരസഭയിലെ എഞ്ചിനീയറിങ് വിഭാഗത്തിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് Read more

കോടികളുടെ അഴിമതി; അനർട്ട് സിഇഒയെ സ്ഥാനത്തുനിന്ന് നീക്കി
Anert CEO removed

കോടികളുടെ അഴിമതി ആരോപണത്തെ തുടർന്ന് അനർട്ടിൻ്റെ സിഇഒ നരേന്ദ്ര നാഥ വേലൂരിയെ സർക്കാർ Read more

തെരുവുനായ ശല്യം: സുപ്രീംകോടതി വിധി നാളെ

ഡൽഹിയിലെ തെരുവുനായ ശല്യത്തിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് നാളെ വിധി പറയും. ജസ്റ്റിസ് Read more

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ
Delhi CM attack

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ഔദ്യോഗിക വസതിയിൽ ആക്രമണമുണ്ടായി. ജനസമ്പർക്ക പരിപാടിക്കിടെയായിരുന്നു Read more

ഡൽഹിയിൽ ഹുമയൂൺ ശവകുടീരം തകർന്നു; 11 പേരെ രക്ഷപ്പെടുത്തി

ഡൽഹി നിസാമുദ്ദീനിലെ ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ പെട്ട Read more

ഡൽഹിയിലെ തെരുവുനായ ശല്യം: ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്
Delhi stray dog

ഡൽഹിയിലെ തെരുവുനായ ശല്യം സംബന്ധിച്ച ഹർജി ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് വിട്ടു. Read more