3-Second Slideshow

ഓസ്കാർ ചരിത്രത്തിൽ പുതിയ അധ്യായം; ട്രാൻസ്ജെൻഡർ നടി കാർല സോഫിയ ഗാസ്കോൺ നോമിനേഷൻ നേടി

നിവ ലേഖകൻ

Carla Sofia Gascón

2025-ലെ ഓസ്കാർ നോമിനേഷനുകളുടെ പ്രഖ്യാപനത്തോടെ, സിനിമാലോകത്ത് പുതിയൊരു അധ്യായം ആരംഭിക്കുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ആദ്യ അഭിനേത്രി എന്ന നിലയിൽ കാർല സോഫിയ ഗാസ്കോൺ ഓസ്കാർ നോമിനേഷൻ നേടി ചരിത്രം സൃഷ്ടിച്ചു. എമിലിയ പെരസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 52 കാരിയായ ഗാസ്കോൺ മികച്ച നടിക്കുള്ള നോമിനേഷൻ നേടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സാമൂഹിക പ്രവർത്തക കൂടിയാണ് ഗാസ്കോൺ. 2018-ൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഗാസ്കോൺ, അഭിനേത്രി, എഴുത്തുകാരി, സാമൂഹികപ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയയാണ്. കാർലോസ് ഗാസ്കോൺ എന്ന തന്റെ പഴയ പേരിൽ കാർസിയ എന്ന പുസ്തകം പ്രസിദ്ധീകരിച്ചാണ് ട്രാൻസ് വ്യക്തിത്വം ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്.

  ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം സിനിമ ചെയ്യില്ല: വിൻസി അലോഷ്യസിന് A.M.M.Aയുടെ പിന്തുണ

46-ാം വയസ്സുവരെ താൻ ജീവിച്ച ആണെന്ന വ്യക്തിത്വത്തിൽ നിന്ന് പെണ്ണെന്ന സ്വത്വത്തിലേക്ക് മാറാൻ അനുഭവിച്ച വെല്ലുവിളികളും ആത്മസമര്പ്പണവും ഈ പുസ്കത്തിലൂടെ ഗാസ്കോൺ ലോകത്തെ അറിയിച്ചു. എമിലിയ പെരസ് എന്ന ചിത്രം 13 ഓസ്കാർ നോമിനേഷനുകളാണ് നേടിയത്. കഴിഞ്ഞ വർഷത്തെ കാൻ ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊണ്ട് ഗാസ്കോൺ മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കിയിരുന്നു.

കാനിൽ സഹ അഭിനേത്രി സലീന ഗോമസിനൊപ്പമാണ് ഈ പുരസ്കാരം ഗാസ്കോൺ പങ്കിട്ടത്. കാനിൽ മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാൻസ്ജെൻഡർ എന്ന ബഹുമതിയും ഗാസ്കോണിനാണ്. കാൻ ഫെസ്റ്റിവലിലെ ഗാസ്കോണിന്റെ പുരസ്കാര നേട്ടത്തെ പരിഹസിച്ച് എക്സിൽ പോസ്റ്റിട്ട ഫ്രഞ്ച് രാഷ്ട്രീയപ്രവർത്തക മാരിയോൺ മെർച്ചലിനെതിരെ ഗാസ്കോൺ നടത്തിയ നിയമ പോരാട്ടം വലിയ വാർത്തയായിരുന്നു.

  ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി ഉറപ്പ്; വിൻസിയെ പിന്തുണച്ച് ഐസിസി

ലോകത്തെമ്പാടുമുള്ള ട്രാൻസ് ജനതയ്ക്കായി തന്റെ കാൻ പുരസ്കാരം സമർപ്പിച്ച ഗാസ്കോൺ, ഓസ്കാറിലും വിജയിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ബിബിസിയുടെ ചിൽഡ്രൻസ് ഷോയിലൂടെയാണ് ഗാസ്കോൺ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. 2000-ൽ സ്പാനിഷ് ഡെയ്ലി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

Story Highlights: Carla Sofia Gascón becomes the first transgender actress to be nominated for an Oscar.

Related Posts
സൂര്യയുടെ ‘കങ്കുവ’ ഓസ്കർ പരിഗണനയിൽ; സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു
Jailer Oscar nomination

തമിഴ് സൂപ്പർതാരം സൂര്യയുടെ 'കങ്കുവ' സിനിമ ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും ഓസ്കർ പരിഗണനയിൽ ഇടംനേടി. Read more

  സോഷ്യൽ മീഡിയയിൽ നിന്നുള്ള വിട്ടുനിൽക്കലിന് വിശദീകരണവുമായി നസ്രിയ
ഓസ്കർ നോമിനേഷനിൽ നിന്ന് ‘ലാപതാ ലേഡീസ്’ പുറത്ത്; ഇന്ത്യൻ സിനിമയ്ക്ക് തിരിച്ചടി
Laapataa Ladies Oscar nomination

കിരൺ റാവു സംവിധാനം ചെയ്ത 'ലാപതാ ലേഡീസ്' ഓസ്കർ നോമിനേഷനിൽ നിന്നും പുറത്തായി. Read more

Leave a Comment