തിരുവനന്തപുരത്ത് കാർ ചെളിയിൽ പുതഞ്ഞു; രക്ഷാപ്രവർത്തനം നടത്തി

Anjana

car stuck in mud Thiruvananthapuram

തിരുവനന്തപുരത്തെ പൗണ്ട് കടവ് തമ്പുരാൻ മുക്ക് റോഡിൽ ഒരു കാർ ചെളിയിൽ പൂർണമായും പുതഞ്ഞുപോയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. പൗണ്ട് കടവ് സ്വദേശിനി റസിയയുടെ കാറാണ് ചെളിയിൽ കുടുങ്ങിയത്. രണ്ട് മണിക്കൂറോളം ഒരു സ്ത്രീയും കുട്ടികളും കാറിനുള്ളിൽ കുടുങ്ങിക്കിടന്നു. കാർ വലിച്ചു കയറ്റാനെത്തിയ ഭർത്താവിന്റെ കാറും ചെളിയിൽ താഴ്ന്നു.

നാട്ടുകാരുടെ സഹായത്തോടെ ക്രയിൻ എത്തിച്ചാണ് രണ്ട് കാറുകളും പുറത്തേക്ക് വലിച്ചുകയറ്റിയത്. ഏറെ നേരമായിട്ടും കാറെടുക്കാൻ കഴിയാതെ വന്നതോടെയാണ് ക്രെയിൻ എത്തിച്ചത്. ഒടുവിൽ ക്രയിൻ ഉപയോഗിച്ചാണ് കാർ ഉയർത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ഈ റോഡ് ഒന്നര വർഷമായി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മഴകൂടി പെയ്തതോടെ ചളിനിറഞ്ഞതോടെയാണ് വാഹനം കുടുങ്ങിയത്. ഈ റോഡിലൂടെ കാൽനട യാത്രക്കാർക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയാണുളളതെന്ന് നാട്ടുകാർ ആരോപിച്ചു.

Story Highlights: Car stuck in mud for 2 hours in Thiruvananthapuram, rescued with crane

Leave a Comment