കാനഡ എസ്ഡിഎസ് അവസാനിപ്പിച്ചു; ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി

Anjana

Canada Student Direct Stream program termination

കാനഡയിലേക്ക് ഉന്നത പഠനത്തിനായി പോകാൻ തയാറെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയായി. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം (എസ്ഡിഎസ്) കാനഡ അടിയന്തരമായി അവസാനിപ്പിച്ചു. 2018-ൽ ആരംഭിച്ച ഈ സേവനം ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിലേക്കുള്ള വിസ സ്കീമായിരുന്നു. എല്ലാ വിദ്യാർഥികൾക്കും തുല്യ പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കാനഡ വ്യക്തമാക്കി. നവംബർ 8 വരെയുള്ള അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

എസ്ഡിഎസ് വഴി ഇന്ത്യൻ വിദ്യാർഥികൾക്ക് അതിവേഗം സ്റ്റഡി പെർമിറ്റും വിസയും ലഭിച്ചിരുന്നു. ഇന്ത്യ, ചൈന, ഫിലിപ്പീൻസ് തുടങ്ങിയ 14 രാജ്യങ്ങളിലെ വിദ്യാർഥികൾക്കായിരുന്നു ഈ പ്രത്യേക പരിഗണന. പരമ്പരാഗത മാർഗങ്ങളിലൂടെ അപേക്ഷിക്കുന്നവർക്ക് എട്ടിലേറെ ആഴ്ചകൾ വേണ്ടിവന്നിരുന്നെങ്കിൽ, എസ്ഡിഎസ് വഴി ചുരുങ്ങിയ ആഴ്ചകൾ കൊണ്ട് സ്റ്റഡി പെർമിറ്റ് നേടാൻ കഴിഞ്ഞിരുന്നു. ഇന്ത്യയിലെ ആയിരത്തിലേറെ വിദ്യാർഥികൾക്ക് ഈ തീരുമാനം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

20,635 ഡോളറിന്റെ കാനേഡിയൻ ഗ്യാരന്റി ഇൻവെസ്റ്റ്മെന്റ് സർട്ടിഫിക്കറ്റും ഇംഗ്ലീഷിന്റെയോ ഫ്രഞ്ചിന്റെയോ യോഗ്യതാ പരീക്ഷയുടെ നിശ്ചിത സ്കോറുമുണ്ടെങ്കിൽ എസ്ഡിഎസ് വഴി അതിവേഗം കാനഡയിലേക്ക് കുടിയേറാമായിരുന്നു. നിജ്ജർ വധത്തിന് പിന്നാലെയുള്ള ഇന്ത്യ-കാനഡ നയതന്ത്ര ഉലച്ചിലിനിടെയാണ് കാനഡയുടെ ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്.

Story Highlights: Canada terminates Student Direct Stream program affecting Indian students’ fast-track study permits

Leave a Comment