Headlines

Business News, Kerala News

കാംലിൻ സ്ഥാപകൻ സുഭാഷ് ദന്ദേക്കർ അന്തരിച്ചു

കാംലിൻ സ്ഥാപകൻ സുഭാഷ് ദന്ദേക്കർ അന്തരിച്ചു

സ്റ്റേഷനറി ഉൽപ്പന്ന രംഗത്തെ പ്രമുഖ ബ്രാൻഡായ കാംലിൻ്റെ സ്ഥാപകൻ സുഭാഷ് ദന്ദേക്കർ 86-ാം വയസ്സിൽ അന്തരിച്ചു. കുടുംബമാണ് വിയോഗ വാർത്ത പുറത്തുവിട്ടത്. ഇന്നലെ മുംബൈയിൽ സംസ്കാര കർമ്മം നടത്തി. ജപ്പാൻ കമ്പനിയായ കൊകുയോയ്ക്ക് കാംലിൻ ബ്രാൻഡ് ഓഹരികൾ വിറ്റശേഷം, ദന്ദേക്കർ കൊകുയോ കാംലിൻ്റെ ചെയർമാൻ എമിററ്റസ് ആയി തുടരുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രകലാ ഉൽപ്പന്ന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നതാണ് ദന്ദേക്കറുടെ പ്രധാന നേട്ടം. പിന്നീട് ഓഫീസ് ഉൽപ്പന്നങ്ങൾ, പ്രൊഫഷണൽ കലാ ഉൽപ്പന്നങ്ങൾ, വിദ്യാർത്ഥികൾക്കുള്ള ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണ-വിതരണ രംഗത്തേക്കും അദ്ദേഹം വ്യാപിച്ചു. ഉൽപ്പന്നങ്ങളുടെ ഉയർന്ന നിലവാരം കമ്പനിക്ക് വിപണിയിൽ സ്ഥിരമായ സ്ഥാനം നേടിക്കൊടുത്തു.

മഹാരാഷ്ട്രയിലെ സ്വകാര്യ മേഖലയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായി ബിസിനസ് ലോകം ദന്ദേക്കറെ അനുസ്മരിക്കുന്നു. 1990-1992 കാലഘട്ടത്തിൽ മഹാരാഷ്ട്ര ചേംബർ ഓഫ് കൊമ്മേഴ്സ് ആൻഡ് ഇൻഡസ്ട്രീസിൻ്റെ പ്രസിഡൻ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts