സ്വപ്നങ്ങളിലൂടെ ആശയവിനിമയം: കലിഫോർണിയ ശാസ്ത്രജ്ഞരുടെ പുതിയ നേട്ടം

Anjana

dream communication research

കലിഫോർണിയയിലെ ശാസ്ത്രജ്ഞർ സ്വപ്നങ്ങളിലൂടെയുള്ള ആശയവിനിമയത്തിൽ പുതിയ നേട്ടം കൈവരിച്ചതായി അറിയിച്ചു. ആർഇഎം സ്‌പേസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ ഗവേഷണം നടത്തിയത്. ലൂസിഡ് ഡ്രീമിങ് എന്ന സ്വപ്‌നഘട്ടത്തിൽ ആയിരുന്ന രണ്ടുപേർ തമ്മിൽ ആശയവിനിമയം സാധ്യമായെന്നാണ് അവരുടെ കണ്ടെത്തൽ. ഉറക്കം മെച്ചപ്പെടുത്തൽ, ലൂസിഡ് ഡ്രീമിങ് തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്ന കമ്പനിയാണ് ആർഇഎം സ്‌പേസ്.

കഴിഞ്ഞമാസം അവസാനമായിരുന്നു ഗവേഷണം നടന്നത്. സന്നദ്ധാടിസ്ഥാനത്തിൽ രണ്ട് പേരെയാണ് പരീക്ഷണത്തിൽ പങ്കെടുപ്പിച്ചത്. ലൂസിഡ് ഡ്രീമിങ് എന്ന പ്രക്രിയയിൽ പരിചയമുള്ളവരായിരുന്നു ഇരുവരും. റാപ്പിഡ് ഐ മൂവ്‌മെന്റ് അഥവാ റെം എന്ന ഉറക്കഘട്ടത്തിലാണ് ലൂസിഡ് ഡ്രീമിങ് സംഭവിക്കുന്നത്. പ്രത്യേകതരം ഉപകരണങ്ങൾ, സെർവറുകൾ, ഇയർബഡുകൾ എന്നിവ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലൂസിഡ് ഡ്രീമിങ് ഘട്ടത്തിൽ, പങ്കെടുത്തവരിലേക്ക് വാക്കുകൾ കടത്തിവിട്ടാണ് ആശയവിനിമയം നടക്കുന്നുണ്ടോയെന്ന് ഗവേഷകർ പരിശോധിച്ചു. പങ്കെടുത്തവരുടെ ബ്രെയിൻ വേവുകളും മറ്റും അളക്കാനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു. എന്നാൽ ഈ ഗവേഷണം പൂർണമായും വിജയമാണോ എന്ന് ശാസ്ത്രജ്ഞർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിജയകരമായാൽ, മനുഷ്യന്റെ ബോധ-ഉപബോധ-അബോധ അവസ്ഥകളെപ്പറ്റി സമഗ്രമായ പഠനത്തിനു വഴിയൊരുക്കുന്ന നിർണായക കാൽവയ്പായി ഇത് മാറും.

Story Highlights: Scientists in California claim breakthrough in dream communication research

Leave a Comment