കലിക്കറ്റ് എഫ്സി സൂപ്പർ ലീഗ് കേരള ചാമ്പ്യന്മാർ; ഫോഴ്സ കൊച്ചിയെ തോൽപ്പിച്ച്

നിവ ലേഖകൻ

Calicut FC Super League Kerala champions

കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കലിക്കറ്റ് എഫ്സി സ്വന്തം മണ്ണിൽ പ്രഥമ സൂപ്പർ ലീഗ് കിരീടം നേടി. ഫോഴ്സ കൊച്ചിയെ 2-1ന് വീഴ്ത്തിയാണ് കാലിക്കറ്റ് ചാമ്പ്യന്മാരായത്. ആവേശക്കടലായി മാറിയ സ്റ്റേഡിയത്തിൽ സീസണിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കലിക്കറ്റ് എഫ് സി കാഴ്ചവെച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആതിഥേയർ ഗോൾ കണ്ടെത്തി. 15-ാം മിനിറ്റിൽ തോയ് സിങ്ങാണ് കലിക്കറ്റിനായി ആദ്യം വലകുലുക്കിയത്. 71-ാം മിനിറ്റിൽ ഹെയ്തി മുന്നേറ്റക്കാരൻ കെർവൻസ് ബെൽഫോർട്ടിലൂടെ രണ്ടാം ഗോൾ നേടി. മത്സരത്തിലുടനീളം ആക്രമണ ഫുട്ബോളാണ് കാലിക്കറ്റ് പുറത്തെടുത്തത്. പലകുറി ഇരു ടീമുകളും ഗോൾ മുഖം വിറപ്പിച്ചു.

കളി അവസാനിക്കാനിരിക്കെ 94-ാം മിനിറ്റിൽ കൊച്ചിക്കായി ഡോറിയെൽട്ടൻ ആശ്വാസ ഗോൾ നേടി. സമനില പിടിക്കാനുള്ള കൊച്ചിയുടെ മുന്നേറ്റങ്ങൾ കാലിക്കറ്റ് പ്രതിരോധത്തിൽ തട്ടി വീഴുകയായിരുന്നു. അങ്ങനെ സ്വന്തം തട്ടകത്തിൽ കാലിക്കറ്റ് സൂപ്പർ ലീഗ് കേരളയുടെ കന്നി കിരീടം ഉയർത്തി.

  അർജന്റീന-ബ്രസീൽ പോര്: സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ തീപ്പൊരി

Story Highlights: Calicut FC wins inaugural Super League Kerala title with 2-1 victory over Kochi

Related Posts
കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾ കോഴിക്കോട്ടും?; സിഇഒ നൽകി സൂചന
Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലെ ചില മത്സരങ്ങൾ കോഴിക്കോട് നടത്താൻ ആലോചനയുണ്ടെന്ന് ക്ലബ്ബ് Read more

കോഴിക്കോട് ലീഗൽ സർവീസ് അതോറിറ്റിയിൽ ഫാമിലി കൗൺസിലർ ഒഴിവുകൾ
Family Counselor Vacancy

കോഴിക്കോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഫാമിലി കൗൺസിലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. Read more

ഫിഫ റാങ്കിങ്ങിൽ ഒന്നാമത്; അർജന്റീന കേരളത്തിലേക്ക്
FIFA Rankings

ഫിഫ ലോക റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി. ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള Read more

  ഖേലോ ഇന്ത്യയിൽ സ്വർണ്ണം നേടിയ ജോബി മാത്യുവിന് നെടുമ്പാശ്ശേരിയിൽ വമ്പൻ സ്വീകരണം
മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

കോഴിക്കോട് കോർപറേഷനിൽ കുടിവെള്ള വിതരണം മുടങ്ങും
Kozhikode water disruption

ദേശീയപാത വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ Read more

കുറ്റ്യാടിയിൽ ബസ് ഡ്രൈവർക്ക് നേരെ ഹെൽമെറ്റ് ആക്രമണം
Kozhikode bus driver attack

കോഴിക്കോട് കുറ്റ്യാടിയിൽ തിങ്കളാഴ്ച രാത്രി സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ ഹെൽമെറ്റ് ഉപയോഗിച്ചുള്ള Read more

എളമരം കരീമിന് അറസ്റ്റ് വാറണ്ട്; ഭൂമി തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാതെ
Elamaram Kareem arrest warrant

മുക്കം ക്രഷർ ആൻഡ് ഗ്രാനൈറ്റ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പ് കേസിൽ Read more

നോട്ടിങ്ങ്ഹാം ഫോറസ്റ്റിന് ജയം; മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി
Premier League

എതിരില്ലാത്ത ഒരു ഗോളിന് നോട്ടിങ്ങ്ഹാം ഫോറസ്റ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു. മത്സരത്തിൻ്റെ അഞ്ചാം Read more

  പ്ലസ് വൺ പരീക്ഷയിൽ ആൾമാറാട്ടം; ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ
കോഴിക്കോട്ട് നിന്ന് കാണാതായ യുവതിയെയും മക്കളെയും ഡൽഹിയിൽ കണ്ടെത്തി
Kozhikode missing woman

കോഴിക്കോട് വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും ഡൽഹിയിലെ നിസാമുദീൻ ബസ് Read more

മകന്റെ ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതര പരിക്ക്: കോഴിക്കോട് ബാലുശ്ശേരിയിൽ ഞെട്ടിക്കുന്ന സംഭവം
Kozhikode mother son attack

കോഴിക്കോട് ബാലുശ്ശേരിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതര പരിക്ക്. സ്വത്ത് തർക്കത്തെ Read more

Leave a Comment