ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. ഈ ചടങ്ങിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. സി.പി. രാധാകൃഷ്ണന് 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.
പോൾ ചെയ്ത 767 വേട്ടിൽ 452 വോട്ടുകളാണ് സി.പി. രാധാകൃഷ്ണന് ലഭിച്ചത്. ഇത്തവണത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് രണ്ട് ദക്ഷിണേന്ത്യക്കാർ പരസ്പരം മാറ്റുരച്ച ഏറ്റവും വാശിയേറിയ പോരാട്ടമായിരുന്നു.
പാർലമെൻ്റിൻ്റെ ഇരുസഭകളിലുമായി 98.3% പോളിംഗ് രേഖപ്പെടുത്തി. എൻ.ഡി.എ സ്ഥാനാർത്ഥിക്ക് പ്രതിപക്ഷത്തുനിന്ന് 19 പേർ അനുകൂലമായി വോട്ട് ചെയ്തു എന്നത് ശ്രദ്ധേയമാണ്. 13 എംപിമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
എൻ.ഡി.എ 439 വോട്ടുകളാണ് പരമാവധി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 15 വോട്ടുകൾ അസാധുവായതിനുശേഷം 452 വോട്ടുകൾ എൻ.ഡി.എയ്ക്ക് ലഭിച്ചു. അതേസമയം, ഇന്ത്യാ സഖ്യത്തിന് 315 എംപിമാരാണുള്ളത്.
സ്വതന്ത്രർ ഉൾപ്പെടെ ഒൻപത് പേർ പിന്തുണ അറിയിച്ചിരുന്നെങ്കിലും 324 വോട്ടാണ് അവർ പ്രതീക്ഷിച്ചിരുന്നത്. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് സുദർശന റെഡ്ഢിക്കെതിരെ 300 വോട്ടുകളാണ് ലഭിച്ചത്.
C.P. രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് രാഷ്ട്രപതി ഭവൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും രാഷ്ട്രപതി ഭവനിൽ എത്തും.
Story Highlights : C.P. Radhakrishnan to take oath as the new Vice-President today