എൻ ശിവരാജന്റെ വിമർശനത്തിന് മറുപടിയുമായി സി കൃഷ്ണകുമാർ; വോട്ട് കണക്കുകൾ വിശദീകരിച്ച് ബിജെപി നേതാവ്

Anjana

C Krishnakumar N Sivarajan criticism

ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ ഉന്നയിച്ച വിമര്‍ശനങ്ങളോട് പ്രതികരിച്ച് സി കൃഷ്ണകുമാര്‍ രംഗത്തെത്തി. തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളുന്നുവെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ സംസാരിച്ച് പരിഹരിക്കുക എന്നതാണ് പാര്‍ട്ടിയുടെ രീതിയെന്നും ശിവരാജനെതിരെ നടപടിയെടുക്കണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019ലെ പാലക്കാട് മണ്ഡലത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം ബി രാജേഷിന് 44000 വോട്ട് ലഭിച്ചതായി കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. 2006ല്‍ സി കെ ദിവാകരന്‍ സിപിഐഎമ്മിന്റെ എംഎല്‍എ ആയിരുന്നപ്പോള്‍ 42400 വോട്ട് കിട്ടിയെന്നും, ഇപ്പോള്‍ 37000 വോട്ട് മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മിന്റെ 7000 വോട്ടിന്റെ കുറവ് ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഒരു വിഭാഗം നിഷ്പക്ഷ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചതായും, ഇ ശ്രീധരന്റെ വ്യക്തിപ്രഭാവം വോട്ടായി മാറിയതായും കൃഷ്ണകുമാര്‍ പറഞ്ഞു. 40000 ആണ് ബിജെപിയുടെ അടിസ്ഥാന വോട്ടെന്നും, ഉപതെരഞ്ഞെടുപ്പില്‍ അധിക വോട്ടുകള്‍ ലഭിക്കാതിരുന്നതിന്റെ കാരണം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാല്‍ സൊസൈറ്റി ഇലക്ഷനില്‍ പോലും വിജയിക്കാന്‍ കഴിയാത്തയാളാണ് രഘുനാഥെന്ന എന്‍ ശിവരാജന്റെ വിമര്‍ശനത്തെക്കുറിച്ചും കൃഷ്ണകുമാര്‍ പ്രതികരിച്ചു.

Story Highlights: C Krishnakumar responds to N Sivarajan’s criticism, discusses BJP’s vote share in Palakkad

Leave a Comment