പാലക്കാട് ഉപതെരഞ്ഞെടുപ്പ്: അസംതൃപ്തരുടെ വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുമെന്ന് സി കൃഷ്ണകുമാർ

Anjana

Palakkad by-election

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ വിജയപ്രതീക്ഷ പ്രകടിപ്പിച്ചു. എൽഡിഎഫിലെയും യുഡിഎഫിലെയും അസംതൃപ്തരുടെ വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുമെന്നും നിഷേധ വോട്ടുകൾ വിജയത്തിൽ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

ബിജെപി പ്രവർത്തകർ പൂർണ്ണ ആത്മവിശ്വാസത്തിലാണെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി. കൊട്ടിക്കലാശം ഇതിനുള്ള തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ പോരാട്ടമാണ് ഈ ഉപതെരഞ്ഞെടുപ്പിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളെയാണ് പാലക്കാട് പോളിംഗ് ബൂത്തിലെത്തുന്നത്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. സർവ്വ സന്നാഹങ്ങളും ഒരുക്കിയാണ് മുന്നണികൾ കളം നിറഞ്ഞത്. പാലക്കാടൻ പോരാട്ടത്തിന്റെ വീറും വാശിയുമുള്ള കാഴ്ചകളാണ് കൊട്ടിക്കലാശത്തിൽ കാണാൻ കഴിഞ്ഞത്.

Story Highlights: NDA candidate C Krishnakumar expresses confidence in BJP’s victory in Palakkad by-election

Leave a Comment