ഇംഫാല് നദിക്ക് കുറുകെയുള്ള ബെയ്ലി പാലത്തില് നിന്ന് ട്രക്ക് മറിഞ്ഞ് അപകടമുണ്ടായി. വിറക് കയറ്റി വരികയായിരുന്ന ട്രക്ക് പാലത്തിലൂടെ കടക്കാൻ ശ്രമിക്കുമ്ബോള് പാലം തകർന്നു വീഴുകയായിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അപകടത്തില് ഒരാള് മരിച്ചു. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്.
അപകടസമയത്ത് ട്രക്കില് നാലുപേരുണ്ടായിരുന്നു. പാലം തകർന്നതിന് പിന്നാലെ മൂന്നുപേർ ചാടി രക്ഷപ്പെട്ടു.
എന്നാല് ട്രക്കിനുള്ളില് കുടുങ്ങിപ്പോയ ഇംഫാല് വെസ്റ്റിലെ മയങ് ഇംഫാല് ബെംഗൂണ് യാങ്ബി സ്വദേശിയായ എംഡി ബോർജാവോ (45) മരിച്ചു. വാംഗോയ് പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും മണിപ്പൂർ ഫയർ സർവീസ് ടീമും നടത്തിയ തിരച്ചിലിലാണ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.