അമല് നീരദിന്റെ ‘ബോഗയ്ന്വില്ല’യിലെ ‘സ്തുതി’ ഗാനം പുറത്തിറങ്ങി; ജ്യോതിര്മയിയുടെ തിരിച്ചുവരവ് ശ്രദ്ധേയം

നിവ ലേഖകൻ

Bougainvillea promo song Stuthi

ഫഹദ് ഫാസില്, കുഞ്ചാക്കോ ബോബന്, ജ്യോതിര്മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല് നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബോഗയ്ന്വില്ല’യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. ‘സ്തുതി’ എന്ന പേരിലുള്ള ഈ ഗാനരംഗത്തില് സുഷിന് ശ്യാമും കുഞ്ചാക്കോ ബോബനും ജ്യോതിര്മയിയുമാണ് അണിനിരക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വര്ഷങ്ങള്ക്ക് ശേഷം ബിഗ്സ്ക്രീനിലേയ്ക്ക് തിരിച്ചെത്തുന്ന നടി ജ്യോതിര്മയിയുടെ വ്യത്യസ്തമായ ലുക്കും നൃത്തവുമാണ് പാട്ടിലെ ഹൈലൈറ്റ്. അമല് നീരദിന്റെ ജീവിതപങ്കാളി കൂടിയായ ജ്യോതിര്മയി ഏകദേശം ഒരു ദശാബ്ദത്തിന് ശേഷമാണ് സിനിമയില് തിരിച്ചെത്തുന്നത്.

‘ഭൂലോകം സൃഷ്ടിച്ച കര്ത്താവിന്ന് സ്തുതി’ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ കുറച്ച് ചിത്രങ്ങളായി തുടര്ച്ചയായി ഹിറ്റുകളടിക്കുന്ന സുഷിന് മ്യൂസിക്കിന്റെ ജൈത്രയാത്രയുടെ തുടര്ച്ചയാകുമെന്ന് ഇതിനോടം തന്നെ വ്യക്തമാണ്. വിനായക് ശശികുമാറിന്റെ വരികള്ക്ക് സുഷിന് ശ്യാം ഈണം നല്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആന് അലക്സാണ്ടറും സുഷിന് ശ്യാമും ചേര്ന്നാണ്.

സുഷിന്റെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളില് നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനമാണ് ‘സ്തുതി’. സൂപ്പര് ഹിറ്റായ ‘ഭീഷ്മപര്വ്വ’ത്തിന് ശേഷം അമല് നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബോഗയ്ന്വില്ല’ പ്രേക്ഷകര് ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

  എമ്പുരാൻ മികച്ച ചിത്രം: നടി ഷീല

കുഞ്ചാക്കോ ബോബനും ജ്യോതിര്മയിയും നൃത്തച്ചുവടുകള് വച്ച് കയറുന്നത് അടുത്ത ഹിറ്റ് ചാര്ട്ടിലേയ്ക്കാണ്. ഫഹദ് ഫാസില്, കുഞ്ചാക്കോ ബോബന്, ജ്യോതിര്മയി, ഷറഫുദ്ദീന്, വീണ നന്ദകുമാര്, ശ്രിന്ദ എന്നിവരുടെ ക്യാരക്ടര് പോസ്റ്ററുകള് സോഷ്യല് മീഡിയയില് ഹിറ്റായിരുന്നു.

Story Highlights: Promo song ‘Stuthi’ from Amal Neerad’s new film ‘Bougainvillea’ starring Fahadh Faasil, Kunchacko Boban, and Jyothirmayi released, featuring Jyothirmayi’s comeback after a decade.

Related Posts
എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

  ‘എമ്പുരാൻ’ വിവാദം; പ്രതികരിക്കാനില്ലെന്ന് മുരളി ഗോപി
എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
Empuraan Movie

എമ്പുരാൻ സിനിമയെ പ്രശംസിച്ച് നടി ഷീല. ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ് Read more

എമ്പുരാൻ റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ
Empuraan film re-release

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉൾപ്പെടെ 24 ഭാഗങ്ങൾ മാറ്റി എഡിറ്റ് ചെയ്ത Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan Film Commentary

ഫാസിസത്തിന്റെ വ്യാപ്തി അളക്കുന്നതിനുള്ള ഒരു സൂചകമായി 'എമ്പുരാൻ' മാറിയെന്ന് ബെന്യാമിൻ. ചിത്രത്തിലെ രാഷ്ട്രീയം Read more

  സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
എമ്പുരാൻ സിനിമയിൽ മാറ്റങ്ങൾ: വിവാദങ്ങൾക്ക് പിന്നാലെ പുതിയ പതിപ്പ്
Empuraan controversy

എമ്പുരാൻ സിനിമയിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റി. കേന്ദ്ര മന്ത്രി സുരേഷ് Read more

‘എമ്പുരാൻ’ വിവാദം വെറും ബിസിനസ് തന്ത്രം, ആളുകളെ ഇളക്കി വിട്ട് പണം വാരുന്നു; സുരേഷ് ഗോപി
Empuraan controversy

‘എമ്പുരാൻ’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങൾ ബിസിനസ് തന്ത്രങ്ങളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളുടെ വികാരങ്ങളെ Read more

Leave a Comment