ബോയിംഗ് സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി മടങ്ങി; സുനിതയും ബുച്ചും ബഹിരാകാശ നിലയത്തില്‍ തുടരുന്നു

Anjana

Boeing Starliner return

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിയ ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. മൂന്ന് മാസങ്ങള്‍ക്ക് ശേഷമുള്ള ഏകാന്തമായ മടക്കയാത്രയായിരുന്നു ഇത്. എന്നാല്‍ സുനിതാ വില്യംസും വില്‍മോര്‍ ബുച്ചും ബഹിരാകാശ നിലയത്തില്‍ തന്നെ തുടരുകയാണ്. പേടകത്തിലെ തകരാറുകള്‍ കാരണം ഇരുവരുടെയും തിരിച്ചുള്ള യാത്ര അനിശ്ചിതത്വത്തിലായിരുന്നു.

ന്യൂമെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ് സെപെയ്‌സ് ഹാര്‍ബറില്‍ രാവിലെ 9:37ന് പേടകം ഇറങ്ങി. ആറു മണിക്കൂര്‍ നീണ്ട യാത്രയില്‍ മണിക്കൂറില്‍ 27,400 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെ നിലയത്തില്‍നിന്ന് വേര്‍പെട്ട പേടകം പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് ഭൂമിയിലിറങ്ങിയത്. നാസയുടെ നിര്‍ദേശപ്രകാരമാണ് സുനിതയും ബുച്ചും ബഹിരാകാശ നിലയത്തില്‍ തുടരാന്‍ തീരുമാനിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2024 ജൂണ്‍ അഞ്ചിന് ഒരാഴ്ച നീണ്ട ദൗത്യത്തിനായി സുനിതയും ബുച്ചും സ്റ്റാര്‍ലൈനറില്‍ യാത്ര തിരിച്ചിരുന്നു. നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പോഗ്രാമിന്റെ ഭാഗമായിരുന്നു ഈ ദൗത്യം. എന്നാല്‍ പേടകത്തിലെ വിവിധ തകരാറുകള്‍ വലിയ വെല്ലുവിളിയായി. 2025 ഫെബ്രുവരിയില്‍ സ്‌പേസ് എക്‌സിന്റെ പേടകത്തിലാണ് സുനിതയും ബുച്ചും തിരിച്ചു വരിക. അതുവരെ ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ അടക്കം ബഹിരാകാശ നിലയത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Story Highlights: Boeing Starliner capsule returns safely to Earth without NASA astronauts Sunita Williams and Wilmore

Leave a Comment