മുംബൈയിൽ യുദ്ധക്കപ്പലിന് തീപിടിച്ച സംഭവം: കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി

INS Brahmaputra fire Mumbai

മുംബൈ ഡോക്യാർഡിൽ നാവികസേന കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ച സംഭവത്തിൽ കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി. സിതേന്ദ്ര സിംഗ് എന്ന സീമാനാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. രണ്ടു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തീപിടുത്തത്തിനിടെ വെള്ളത്തിലേക്ക് ചാടിയ നാവികൻ നീന്തി കരയിലെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തീപിടുത്തത്തെ തുടർന്ന് കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാണ്. ഇത് നേരെയാക്കാനുള്ള ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.

കപ്പലിന് ഗുരുതര തകരാർ സംഭവിച്ചതായാണ് വിലയിരുത്തൽ. തകരാർ പരിഹരിക്കാനുള്ള നടപടികൾ ആരംഭിക്കാൻ നാവികസേന മേധാവി നിർദേശിച്ചിട്ടുണ്ട്. ഇന്നലെ അഡ്മിറൽ ദിനേശ് ത്രിപാഠി മുംബൈയിൽ എത്തി നേരിട്ട് വിവരശേഖരണം നടത്തിയിരുന്നു.

അതേസമയം, അറബിക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ചൈനീസ് ചരക്കുകപ്പലിലെ ജീവനക്കാരനെ ആരോഗ്യപ്രശ്നത്തെ തുടർന്ന് നാവികസേന ഹെലികോപ്റ്റർ എത്തിച്ച് എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന 51 വയസ്സുള്ള ഈ ജീവനക്കാരൻ അപകടനില തരണം ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related Posts
ശംഖുമുഖത്ത് നാവികസേനയുടെ ഓപ്പറേഷൻ ഡെമോ 2025 ശ്രദ്ധേയമായി
Operation Demo 2025

ഇന്ത്യൻ നാവികസേനയുടെ ശക്തിയും അച്ചടക്കവും പ്രകടമാക്കുന്ന ഓപ്പറേഷൻ ഡെമോ 2025 ശംഖുമുഖത്ത് നടന്നു. Read more

മുംബൈയിൽ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Mumbai student ablaze

മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more

മുംബൈയിൽ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; 1.80 ലക്ഷം രൂപയ്ക്ക് വിറ്റു, 6 പേർ അറസ്റ്റിൽ
Mumbai child kidnapping case

മുംബൈ സാന്താക്രൂസിൽ 5 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി 1.80 ലക്ഷം രൂപയ്ക്ക് വിറ്റ Read more

ബിടിഎസ് ഇന്ത്യയിലേക്ക്; ജങ്കൂക്കിന്റെ ‘ഗോൾഡൻ മൊമന്റ്സ്’ പ്രദർശനം മുംബൈയിൽ
BTS India Tour

കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസ് വേൾഡ് ടൂറിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്നു. ഇതിനോടനുബന്ധിച്ച് Read more

മുംബൈയിൽ ട്രെയിൻ അപകടം; 2 മരണം, 3 പേർക്ക് പരിക്ക്
Mumbai train accident

മുംബൈയിൽ ട്രെയിൻ അപകടത്തിൽ രണ്ട് പേർ മരിച്ചു. റെയിൽവേ ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് Read more

മുംബൈയിൽ കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വെടിവെച്ച് കൊന്ന് പോലീസ്
Mumbai hostage crisis

മുംബൈയിൽ 17 കുട്ടികളെയും രണ്ട് മുതിർന്നവരെയും ബന്ദിയാക്കിയ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. Read more

മുംബൈയിൽ നാടകീയ രംഗങ്ങൾ; മാനസികാസ്വാസ്ഥ്യമുള്ളയാൾ 17 കുട്ടികളെ ബന്ദികളാക്കി, രക്ഷപ്പെടുത്തി
Mumbai children hostage

മുംബൈയിൽ അഭിനയ ക്ലാസിനെത്തിയ 17 കുട്ടികളെ ഒരാൾ ബന്ദിയാക്കി. രോഹിത് ആര്യ എന്നയാളാണ് Read more

ട്രെയിനിൽ നിന്ന് തേങ്ങ തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം
railway accident death

മുംബൈക്കടുത്ത് ട്രെയിനിൽ നിന്ന് യാത്രക്കാരൻ എറിഞ്ഞ തേങ്ങ തലയിൽ വീണ് 20കാരൻ മരിച്ചു. Read more

ലോകം ചുറ്റിയ മലയാളി വനിതകളെ മൻ കി ബാത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി
Mann Ki Baat

ഇന്ത്യൻ നാവികസേനയിലെ ലഫ്റ്റനന്റ് കമാൻഡർമാരായ കെ. ദിൽന, എ. രൂപ എന്നിവരുടെ ലോകം Read more

13 കോടി രൂപയ്ക്ക് ആഡംബര ഓഫീസ് സ്വന്തമാക്കി കാർത്തിക് ആര്യൻ
Kartik Aaryan Office

ലുക്ക ചുപ്പി, സോനു കെ ടിറ്റു കി സ്വീറ്റി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ Read more