ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Anjana

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ശക്തമായ മഴയിൽ തോട്ടിലെ അടിയൊഴുക്കിൽപ്പെട്ടാണ് തിരുവനന്തപുരം മാരായമുട്ടം സ്വദേശിയായ ജോയ് കാണാതായത്. 48 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കനാലിൽ ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ, ശ്രീചിത്രാ ഹോമിന് പുറകിലുള്ള ആമയിഴഞ്ചാൻ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. നാവികസേനയുടെ തെരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഈ കണ്ടെത്തൽ ഉണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു. ജോയിയെ കാണാതായതിന് ശേഷം മൂന്നാം ദിവസത്തിലേക്ക് കടന്ന തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെയാണ് ജോയി കാണാതായത് എന്നത് ഈ സംഭവത്തിന്റെ ദുഃഖകരമായ വശമാണ്.