ബോട്ട് അൾട്ടിമ റീഗൽ സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു; വില 2499 രൂപ

നിവ ലേഖകൻ

Boat Ultima Regal smartwatch

ബോട്ടിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് മോഡലായ അൾട്ടിമ റീഗൽ ഇന്ത്യയിൽ അവതരിപ്പിച്ചു. 2499 രൂപയ്ക്ക് ലഭ്യമാകുന്ന ഈ സ്മാർട്ട് വാച്ച് അമോലെഡ് ഡിസ്പ്ലേ, ബ്ലൂടൂത്ത് കോളിംഗ്, മികച്ച ബാറ്ററി ലൈഫ് എന്നിവയോട് കൂടിയാണ് പുറത്തിറക്കിയിരിക്കുന്നത്. ആക്റ്റീവ് ബ്ലാക്ക്, സ്റ്റീൽ ബ്ലാക്ക്, കൂൾ ഗ്രേ, സഫൈർ ബ്ലൂ, ചെറി ബ്ലോസം എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2. 01 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് വാച്ചിനുള്ളത്. 410×502 പിക്സൽ റെസല്യൂഷനും 1000 നിറ്റ്സ് ബ്രൈറ്റ്നെസ്സുമാണ് ഇത് നൽകുന്നത്.

  സ്വർണവില റെക്കോർഡ് നിലയിൽ; പവന് ₹68,080

ഹെൽത്ത് ഫിറ്റ്നസ് ട്രാക്കർ, ഹാർട്ട് റേറ്റ്, ബ്ലഡ്-ഓക്സിജൻ മോണിറ്ററിങ് എന്നിവയ്ക്കായുള്ള സെൻസറുകൾ അടക്കം ഈ വാച്ചിൽ ലഭ്യമാണ്. കാമറ, മ്യൂസിക് സിസ്റ്റം, അലാംസ്, വെതർ അപ്ഡേറ്റുകൾ, സ്മാർട്ഫോൺ പെയറിങ് എന്നിവയും ഇതിന്റെ പ്രധാന ഫീച്ചറുകളാണ്. ഇൻബിൽറ്റ് ഡയൽപാഡ്, മൈക്രോഫോൺ, സ്പീക്കർ എന്നിവയും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

സ്മാർട്ട് വാച്ചിൽ നിന്ന് തന്നെ കോണ്ടാക്റ്റുകൾ സേവ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. ഒറ്റ ചാർജിങ്ങിൽ ഏഴ് ദിവസം വരെ ചാർജ് നിൽക്കുമെന്നും ബ്ലൂടൂത്ത് കോളിംഗ് ഉൾപ്പടെ അഞ്ച് ദിവസത്തെ റൺടൈമാണ് വാച്ച് നൽകുകയെന്നും കമ്പനി അവകാശപ്പെടുന്നു. ബോട്ടിന്റെ ഒഫിഷ്യൽ വെബ്സൈറ്റിൽ നിന്നും ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്നും ഈ സ്മാർട്ട് വാച്ച് വാങ്ങാൻ കഴിയും.

  വാണിജ്യ എൽപിജി വിലയിൽ ഇടിവ്: ഹോട്ടലുകൾക്ക് ആശ്വാസം

Story Highlights: Boat launches Ultima Regal smartwatch in India with AMOLED display, Bluetooth calling, and health tracking features.

Related Posts
ഐക്യൂ 13 ഇന്ത്യയിൽ: ഉന്നത സവിശേഷതകളുമായി പുതിയ സ്മാർട്ട്ഫോൺ
iQOO 13 India launch

ഐക്യൂ 13 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. സ്നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസർ, ട്രിപ്പിൾ Read more

  മൂന്നാർ-തേക്കടി റോഡിന് ഇന്ത്യാ ടുഡേയുടെ മോസ്റ്റ് സീനിക് റോഡ് അവാർഡ്

Leave a Comment