
പടിഞ്ഞാറൻ റഷ്യയിലെ ഗൺ പൗഡർ നിർമ്മാണ ഫാക്ടറിയിൽ പൊട്ടിത്തെറി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അപകടത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു.
ദക്ഷിണ കിഴക്ക് മോസ്കോയിൽ നിന്നും 720 കിലോമീറ്റർ മാറിയാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്.
സാങ്കേതിക തകരാർ മൂലമാണ് പൊട്ടിത്തെറി സംഭവിച്ചത് എന്ന് റിപ്പോർട്ട് പറയുന്നു.
വെള്ളിയാഴ്ചയാണ് അപകടം നടന്നത്.ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.
നൂറ്റിയെഴുപതോളം സുരക്ഷാ ഉദ്യോഗസ്ഥരും അൻപതോളം ഫയർ എൻജിനുകളും ചേർന്ന് തീയണച്ചു.
ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഷോർട് സർക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
Story highlight : Blast in gun powder factory of Russia