Headlines

Headlines, Kerala News, Politics

കെ സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തി; വിവാദം പുകയുന്നു

കെ സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തി; വിവാദം പുകയുന്നു

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ കണ്ണൂർ നാടാലിലെ വീട്ടിൽനിന്ന് കൂടോത്ര അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന സാധനങ്ങൾ കണ്ടെത്തി. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും കെ സുധാകരനും സാന്നിധ്യത്തിൽ ആത്മീയ ആചാര്യനാണ് കൂടോത്രം പുറത്തെടുത്തത്. ഉണ്ണിത്താന്റെ നിർദേശപ്രകാരം മൂന്നുമാസം മുൻപ് നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്ത് കുഴിച്ചിട്ട രൂപങ്ങളും തകിടുകളും കണ്ടെടുത്തത്. തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ വേട്ടയാടിയ സുധാകരനോട് കൂടോത്ര സംശയം പങ്കുവെച്ചത് ഉണ്ണിത്താനായിരുന്നു. പിന്നാലെ ഉണ്ണിത്താൻ തന്നെ എത്തിച്ച ആത്മീയ ആചാര്യന്റെ പരിശോധന നടന്നു. വീടിന്റെ കന്നിമൂലയിൽ കുഴിച്ചിട്ട നിലയിൽ തെയ്യത്തിന്റെ മാതൃകയിലുള്ള രൂപവും തകിടുകളും കണ്ടെത്തി. ഈ ഘട്ടത്തിലെ ഇരുവരുടെയും ശബ്ദസംഭാഷണങ്ങളും പുറത്തുവന്നു. പിന്നീടും സുധാകരന് ആരോഗ്യപ്രശ്നങ്ങൾ തുടർന്നതോടെ ഉണ്ണിത്താൻ ആത്മീയ ആചാര്യനെ വീണ്ടും എത്തിച്ചു. തിരുവനന്തപുരത്തെ വസതിയിൽ നിന്നും സമാന തകിടുകളിൽ കണ്ടെത്തി. വിശ്വാസമായാലും അന്ധവിശ്വാസമായാലും കൂടോത്രം ചില്ലറ പൊല്ലപ്പല്ല ഉണ്ടാക്കിയത്. കോൺഗ്രസ് നടപടിയെടുത്ത ബാലകൃഷ്ണൻ പെരിയരയുടെ ദുർമന്ത്രവാദ ആരോപണത്തിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

More Headlines

എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Related posts