Headlines

Politics

ത്രിപുരയിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം

ത്രിപുരയിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം

ത്രിപുരയിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി. ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 70 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. സംസ്ഥാനത്ത് ആകെ 1294153 വോട്ടർമാരാണുള്ളത്, അതിൽ 6.35 ലക്ഷം പേർ സ്ത്രീകളാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗ്രാമ പഞ്ചായത്തുകളിൽ 71 ശതമാനം, പഞ്ചായത്ത് സമിതികളിൽ 55 ശതമാനം, ജില്ലാ പഞ്ചായത്തിൽ 17 ശതമാനം സീറ്റുകളിലും ബിജെപി ജയിച്ചു. 606 ഗ്രാമ പഞ്ചായത്തുകളിലായി 6370 സീറ്റുകളും, 35 പഞ്ചായത്ത് സമിതികളിലായി 423 സീറ്റുകളും, എട്ട് ജില്ലാ പഞ്ചായത്തുകളിലായി 116 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ആകെ 1819 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ബിജെപിക്ക് 1818 സീറ്റുകളിലും സ്ഥാനാർത്ഥിയുണ്ട്. സിപിഎമ്മിന് 1222 സീറ്റുകളിലും കോൺഗ്രസിന് 731 സീറ്റുകളിലും സ്ഥാനാർത്ഥികളുണ്ട്. ബിജെപിയുടെ സഖ്യകക്ഷി തിപ്ര മോത പാർട്ടി 138 സീറ്റുകളിൽ മത്സരിക്കുന്നു. ഓഗസ്റ്റ് എട്ടിനാണ് അവശേഷിക്കുന്ന സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുക.

More Headlines

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യവുമായി വീണാ ജോർജ് കേന്ദ്രമന്ത്രിയെ കാണും
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 74-ാം ജന്മദിനം: മൂന്നാം തവണയും പ്രധാനമന്ത്രിയായി തുടരുന്നു
കൊൽക്കത്തയിലെ ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മമതാ ബാനർജി; ഉന്നത ഉദ്യോഗസ്ഥരെ നീക്കി
അരവിന്ദ് കെജ്‍രിവാൾ ഇന്ന് രാജിവെക്കും; പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ആം ആദ്മി പാർട്ടി യോഗം
ഇറാൻ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യയുടെ രൂക്ഷ വിമർശനം
വയനാട് ദുരന്തം: രക്ഷാപ്രവർത്തന ചെലവ് കണക്കുകൾക്കെതിരെ കെ സുധാകരൻ
ജമ്മു കാശ്മീർ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പ്രചാരണം അവസാനിച്ചു, ബുധനാഴ്ച വോട്ടെടുപ്പ്
പിവി അന്‍വറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഹമ്മദ് ഷിയാസ്; വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന് ആരോപ...
വയനാട് ദുരന്ത സഹായ നിധി: വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രി

Related posts