സിപിഐഎം കോട്ടകളിൽ ബിജെപിയുടെ പ്രവർത്തനം ശക്തമാകുന്നു

Anjana

സിപിഐഎം കോട്ടകളിൽ ബിജെപിയുടെ പ്രവർത്തനം ശക്തമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം ശക്തികേന്ദ്രങ്ങളിൽ നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. കണ്ണൂരിലും കാസർഗോഡും പികെ കൃഷ്ണദാസിനാണ് ചുമതല നൽകിയിരിക്കുന്നത്. വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചുമതല എംടി രമേശിനും നൽകി. പാലക്കാട് പി രഘുനാഥിനും ചേലക്കരയിൽ കെകെ അനീഷ്കുമാറിനും ചുമതല നൽകിയിട്ടുണ്ട്. പാർട്ടി ഗ്രാമങ്ങളിൽ നേതാക്കൾ നേരിട്ട് ഇറങ്ങണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

ഉദുമ മുതൽ തലശേരി വരെയുള്ള പ്രദേശങ്ങളിൽ വോട്ട് വർധനവുണ്ടായതായും ആദിവാസി മേഖലകളിൽ മുന്നേറ്റമുണ്ടായതായും വിലയിരുത്തലുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ അടിസ്ഥാന ഹിന്ദുവിഭാഗത്തിന്റെ വോട്ട് ലഭിച്ചെന്നും സംസ്ഥാന നേതൃയോഗത്തിൽ വിലയിരുത്തി. 140 നിയമസഭാ മണ്ഡലങ്ങളിൽ 11 ഇടത്ത് ബിജെപി ഒന്നാം സ്ഥാനത്തും ഒൻപതിടത്ത് രണ്ടാമതും എത്തി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് 35 ശതമാനം വോട്ട് നേടി. ആറ്റിങ്ങൽ, ആലപ്പുഴ, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലും ഗണ്യമായ വോട്ട് നേടാൻ ബിജെപിക്ക് സാധിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here