രാഹുലിനെതിരെ ബിജെപി ഭീഷണി: ജനാധിപത്യത്തിനു നേരെയുള്ള കൊലവിളി – കെ. സുധാകരൻ

നിവ ലേഖകൻ

Rahul Mankoothathil

**പാലക്കാട്◾:** പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നൽകിയതിനെ ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ബിജെപിയുടെ ഭീഷണി ജനാധിപത്യത്തിനു നേരെയുള്ള കൊലവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിന് പാലക്കാട് കാലുകുത്താൻ ബിജെപിയുടെയും ആർഎസ്എസിന്റെയും സമ്മതം കാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് മുനിസിപ്പൽ കൗൺസിലിൽ പോലും ചർച്ച ചെയ്യാതെയാണ് ഹെഡ്ഗെവാറിന്റെ പേര് കെട്ടിടത്തിന് ഇടാൻ തീരുമാനമെടുത്തതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാട്ടെ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. സംഘപരിവാറിന്റെ അജണ്ടകളെ പ്രതിരോധിക്കാനുള്ള കരുത്തും തന്റേടവും രാഹുലിനുണ്ടെന്ന ഉത്തമബോധ്യത്തിലാണ് പാലക്കാട്ടെ ജനത അദ്ദേഹത്തെ നിയമസഭയിലേക്ക് എത്തിച്ചത്. ഭീഷണികൾക്ക് മുന്നിൽ പേടിച്ച് വിറച്ച് സ്വയരക്ഷയ്ക്ക് മാപ്പെഴുതി നൽകി തടിതപ്പുന്ന ആർഎസ്എസ് രാഷ്ട്രീയ പാരമ്പര്യമല്ല രാഹുലിന്റേതെന്നും സുധാകരൻ പറഞ്ഞു. ആർഎസ്എസ് സ്ഥാപകനേതാവിന്റെ പേര് അവരുടെ ഓഫീസ് കാര്യാലയത്തിന് ഇട്ടോട്ടെ, എന്നാൽ നഗരസഭയുടെ കീഴിൽ വരുന്ന പൊതുയിടത്ത് പതിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസിന്റെയും ബിജെപിയുടെയും വർഗീയ ആശയങ്ങളെ ശക്തമായി പ്രതിരോധിക്കുകയും അവരുടെ ഭീഷണികളെ നെഞ്ചുറുപ്പോടെ നേരിടുകയും ചെയ്യുന്നവരാണ് ഓരോ കോൺഗ്രസ് പ്രവർത്തകരും. ഈ പൈതൃകം പേറുന്ന രക്തമാണ് രാഹുൽ മാങ്കൂട്ടത്തിന്റെയും സിരകളിലൂടെ ഒഴുകുന്നത്. ബിജെപിയുടെ ഭീഷണിയെ നേരിടാനുള്ള കരുത്തും സംഘടനാ ശക്തിയും കോൺഗ്രസിനുണ്ടെന്നും സുധാകരൻ പറഞ്ഞു. രാഹുലിനെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ പോലീസ് നിയമപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ഓലപ്പടക്കം കാട്ടി വിരട്ടേണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

  വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

Story Highlights: KPCC president K. Sudhakaran criticized the BJP’s threat against MLA Rahul Mankoothathil, calling it an attack on democracy.

Related Posts
മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ സമനില തെറ്റി എന്ന് കെ. സുധാകരൻ
Masappady controversy

മാസപ്പടി കേസിൽ കുടുങ്ങുമെന്ന ഭയമാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾക്ക് പിന്നിലെന്ന് കെ. സുധാകരൻ. മാധ്യമപ്രവർത്തകരുടെ Read more

കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ ബിജെപി നീക്കം: കെ. സുധാകരൻ
Catholic Church assets

കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ Read more

ആശാ വർക്കർമാരുടെ പ്രശ്നം: സർക്കാർ ഇടപെടണമെന്ന് കെ. സുധാകരൻ
Asha Workers' Strike

ആശാ വർക്കർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് സർക്കാരാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. Read more

  മധ്യപ്രദേശിൽ വ്യാജ ഡോക്ടറുടെ ചികിത്സയിൽ ഏഴുപേർ മരിച്ചു
മാസപ്പടി വിവാദം: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ. സുധാകരൻ
Masappadi Case

മാസപ്പടി വിവാദത്തിൽ പിണറായി വിജയനെ സംരക്ഷിക്കുന്ന സിപിഐഎം നിലപാട് ദേശീയതലത്തിൽ പാർട്ടിയെ ലജ്ജിപ്പിക്കുന്നതാണെന്ന് Read more

വീണ വിജയൻ മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരൻ
Veena Vijayan Case

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിൽ പിണറായി Read more

സൂരജ് വധക്കേസ്: പ്രതികളെ സംരക്ഷിക്കുന്ന സിപിഐഎം നിലപാട് ‘നിങ്ങൾ കൊന്നിട്ടു വരൂ, ഞങ്ങൾ കൂടെയുണ്ട്’ എന്ന സന്ദേശമാണെന്ന് കെ. സുധാകരൻ
Sooraj murder case

കണ്ണൂർ എളമ്പിലായിയിൽ സൂരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് സിപിഐഎം സംരക്ഷണം നൽകുന്നതായി കെ. Read more

ആശാ വർക്കർമാരുടെ സമരം അടിച്ചമർത്താൻ സർക്കാർ ശ്രമം: കെ. സുധാകരൻ
Asha workers strike

ആശാ വർക്കർമാരുടെ സമരം അടിച്ചമർത്താനുള്ള സർക്കാരിന്റെ ഗൂഢനീക്കമാണ് ധൃതിപിടിച്ചുള്ള ചർച്ചയെന്ന് കെപിസിസി പ്രസിഡന്റ് Read more

നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം: സർക്കാരിനെതിരെ കെ. സുധാകരൻ
paddy procurement

കേരളത്തിലെ കർഷകർ നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം മൂലം കടുത്ത പ്രതിസന്ധിയിലാണെന്ന് കെപിസിസി പ്രസിഡന്റ് Read more

  കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾ കോഴിക്കോട്ടും?; സിഇഒ നൽകി സൂചന
കളമശ്ശേരി കഞ്ചാവ് വേട്ട: കെ. സുധാകരൻ സർക്കാരിനെതിരെ രൂക്ഷവിമർശനം
Kalamassery drug bust

കളമശ്ശേരി പോളിടെക്നിക്കിൽ നടന്ന കഞ്ചാവ് വേട്ടയെ തുടർന്ന് കെ. സുധാകരൻ സർക്കാരിനെ രൂക്ഷമായി Read more

സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക് ഒഴുകുന്നു: പിണറായിയുടെ സംഘപരിവാർ പ്രീണനമാണ് കാരണമെന്ന് കെ. സുധാകരൻ
CPM BJP

സിപിഐഎം പ്രവർത്തകർ ബിജെപിയിലേക്ക് കൂട്ടത്തോടെ പോകുന്നതിൽ കെ. സുധാകരൻ ആശങ്ക പ്രകടിപ്പിച്ചു. പിണറായി Read more