രാഹുൽ ഗാന്ധി പരാജയപ്പെട്ട ഉൽപ്പന്നം; ഖാർഗെയുടെ കത്തിന് മറുപടിയുമായി ജെപി നദ്ദ

Anjana

Nadda response Kharge letter Rahul Gandhi

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷ പരാമർശങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കയച്ച കത്തിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ രംഗത്തെത്തി. രാഹുൽ ഗാന്ധിയെ പരാജയപ്പെട്ട ഉൽപ്പന്നമെന്ന് വിശേഷിപ്പിച്ച നദ്ദ, പൊതുജനം ആവർത്തിച്ച് നിരസിക്കുകയും രാഷ്ട്രീയമായ നിർബന്ധം മൂലം വിപണിയിൽ ഇറക്കേണ്ടിയും വന്ന ഈ ഉൽപ്പന്നത്തെ പോളിഷ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഖാർഗെയുടെ കത്തെന്ന് പരിഹസിച്ചു.

ലോക്സഭ പ്രതിപക്ഷ നേതാവിനെതിരെ നടക്കുന്ന ഭീഷണികളിൽ ആശങ്കയും നിരാശയും രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഖാർഗെയുടെ കത്ത്. എന്നാൽ, കത്ത് വായിച്ചപ്പോൾ ഖാർഗെ പറഞ്ഞ കാര്യങ്ങൾ യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് തനിക്ക് തോന്നിയതായി നദ്ദ പ്രതികരിച്ചു. കത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ കൊള്ളരുതായ്മകൾ മറക്കുകയോ മനപ്പൂർവം അവഗണിക്കുകയോ ചെയ്തതായി കണ്ടതിനാൽ, ആ കാര്യങ്ങൾ വിശദമായി ഖാർഗെയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് തനിക്ക് തോന്നിയതായും നദ്ദ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജകുമാരന്റെ സമ്മർദത്തിൻ കീഴിൽ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാർട്ടി കോപ്പി ആൻഡ് പേസ്റ്റ് പാർട്ടിയായത് സങ്കടകരമാണെന്ന് നദ്ദ കത്തിൽ കുറിച്ചു. ഇതിനിടെ, രാഹുൽ ഗാന്ധിക്ക് ഭീഷണി ഉണ്ടായതുമായി ബന്ധപ്പെട്ട് എൻഡിഎ നേതാക്കൾക്കെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Story Highlights: BJP chief JP Nadda responds to Congress president Kharge’s letter on hate speech against Rahul Gandhi, calling him a ‘failed product’

Leave a Comment