ഹേമ കമ്മിറ്റി റിപ്പോർട്ട്: ബിജെപി നേതാക്കൾ ദേശീയ വനിതാ കമ്മീഷനെ സമീപിച്ചു; സിപിഐഎം മുകേഷ് വിഷയത്തിൽ നിലപാട് മയപ്പെടുത്തുന്നു

Anjana

Hema Committee report

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി ബിജെപി സംസ്ഥാന വക്താക്കളായ സന്ദീപ് വാചസ്പതിയും പി ആർ ശിവശങ്കരനും. റിപ്പോർട്ടിൽ വെളിപ്പെടുത്താത്ത പേജുകൾ ഉൾപ്പെടെ ഹാജരാക്കാൻ നിർദേശം നൽകണമെന്നും, റിപ്പോർട്ടിൽ പരാമർശിക്കുന്ന വെളിപ്പെടുത്തലുകളിൽ ദേശീയ വനിതാ കമ്മീഷൻ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു. മലയാള സിനിമ മേഖലയിൽ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.

അതേസമയം, ബലാത്സംഗ പരാതിയില്‍ മുകേഷിനെതിരെ മുന്നണിയില്‍ നിന്നുതന്നെ രൂക്ഷ വിമര്‍ശനമുയരുമ്പോഴും, മുകേഷിനോട് രാജി ഇപ്പോള്‍ ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനത്തിലുറച്ച് സിപിഐഎം. സിപിഐഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ ധാരണയിലെത്തിയത്. നയരൂപീകരണ സമിതി പുനസംഘടിപ്പിക്കുമ്പോൾ മുകേഷിനെ ഒഴിവാക്കാനാണ് തീരുമാനം. സിപിഐ ദേശീയ നേതൃത്വത്തിന്റെ രാജി ആവശ്യം കണക്കിലെടുക്കാതെയാണ് ഈ നിലപാട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുകേഷിന്റെ രാജിയെച്ചൊല്ലി സിപിഐയിലും ഭിന്നത നിലനില്‍ക്കുന്നുണ്ട്. പ്രകാശ് ബാബുവും ആനി രാജയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുകേഷിന് ഇനി ആ സ്ഥാനത്ത് തുടരാനാകില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, സിപിഐയ്ക്ക് തിരുത്തല്‍ ശക്തിയാകാനാകില്ലെന്ന് സിപിഐഎമ്മിന്റെ നിലപാട് തെളിയിക്കുന്നു. രാജി ആവശ്യം കടുപ്പിക്കേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിപ്രായം. മുകേഷ് വിഷയം നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.

Story Highlights: BJP leaders approach National Women Commission over Hema Committee report findings

Leave a Comment