തിരുവനന്തപുരം◾ ‘എമ്പുരാൻ’ താൻ തിയറ്ററിൽപ്പോയി കാണില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്. ‘ലൂസിഫർ’ കണ്ടിരുന്നു. ഇഷ്ടപ്പെട്ടു. ‘ലൂസിഫറി’ന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ ‘എമ്പുരാൻ’ കാണുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും അറിഞ്ഞു. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. സിനിമ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമാ നിർമാണത്തിൽ താൻ നിരാശനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയെ കുറിച്ചുള്ള വിവാദം കൊഴുക്കവെ ‘ഫെയ്സ്ബുക്കി’ലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. റിലീസിന് മുൻപ് ‘എമ്പുരാൻ’ കാണുമെന്ന് പറഞ്ഞ അദ്ദേഹം മോഹൻ ലാൽ, പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർക്ക് ആശംസകൾ നേർന്നിരുന്നു.
Story Highlights: BJP state president K. Surendran has announced that he will not be watching the film ‘Empuraan’ in theaters.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ