ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരു മുഖം എന്ന ലക്ഷ്യത്തോടെയാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. എല്ലാ വിഭാഗങ്ങളെയും ആകർഷിക്കാൻ കഴിയുന്ന, മാറ്റം ആഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ പറ്റുന്ന നേതാവ് എന്ന നിലയിലാണ് രാജീവ് ചന്ദ്രശേഖറിനെ പരിഗണിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വാധീനവും ഇടപെടലും കേന്ദ്ര നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്. സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖറിനുള്ള അടുപ്പവും പരിഗണനക്ക് വഴിയൊരുക്കി.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച രാജീവ് ചന്ദ്രശേഖർ സംഘടനാ പരിപാടികളിൽ സജീവമാണ്. അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണ്. തിരുവനന്തപുരത്തെ ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പിലും രാജീവ് ചന്ദ്രശേഖർ ഭാഗമായി. ജില്ലാ അധ്യക്ഷന്മാരെ രണ്ട് ദിവസത്തിനകം ദേശീയ നേതൃത്വം പ്രഖ്യാപിക്കും. ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച ശേഷമായിരിക്കും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്.
സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയ കെ. സുരേന്ദ്രന് ഒരു ടേം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ അനുകൂലികൾ. ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ പേരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
Story Highlights: Rajeev Chandrashekhar is being considered for the BJP Kerala state president position.