ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് നടക്കും. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരം ഔദ്യോഗിക സ്ഥാനാർത്ഥിയെ കോർ കമ്മിറ്റി യോഗത്തിൽ പ്രഖ്യാപിക്കും. ഇന്നുച്ചയ്ക്ക് 2 നും 3 നും ഇടയിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്.
\
കെ. സുരേന്ദ്രൻ ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ, കെ. സുരേന്ദ്രൻ തുടരാനാണ് സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എം പി സീറ്റ് വിജയിപ്പിക്കാനും വോട്ട് ഷെയർ ഉയർത്താനും കഴിഞ്ഞത് കെ. സുരേന്ദ്രന് അനുകൂല ഘടകങ്ങളാണ്.
\
കേന്ദ്ര നിരീക്ഷകൻ പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിലാണ് കോർ കമ്മിറ്റി യോഗം ചേരുന്നത്. ഒന്നിലധികം നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കപ്പെടാൻ സാധ്യതയില്ല. എന്നാൽ ഔദ്യോഗിക സ്ഥാനാർത്ഥിയ്‌ക്കെതിരെ മറ്റാരെങ്കിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ് നടക്കും.
\
എം.ടി. രമേശിനെ നേതൃനിരയിലേക്ക് എത്തിക്കാൻ ആർഎസ്എസ് പക്ഷം ശ്രമിക്കുന്നുണ്ട്. ഗ്രൂപ്പിന് പുറത്തുനിന്നുള്ള ആളെ പരിഗണിക്കുകയാണെങ്കിൽ രാജീവ് ചന്ദ്രശേഖരനും ശോഭാ സുരേന്ദ്രനും സാധ്യതയുണ്ട്. ഇവരുടെ പേരുകളും ചർച്ചയിലുണ്ട്.
\
വൈകിട്ട് 4 ന് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തിങ്കളാഴ്ച വോട്ടെടുപ്പും ഫലപ്രഖ്യാപനവും നടക്കും. സംസ്ഥാന സമിതി യോഗത്തിലാകും ഔദ്യോഗിക പ്രഖ്യാപനം.
\
നാളെയാണ് വോട്ടെടുപ്പും ഫലപ്രഖ്യാപനവും. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരുമെന്ന് നാളെ അറിയാം.
Story Highlights: BJP state president election nominations will be filed today, with K. Surendran’s continuation uncertain.