ആലപ്പുഴയിലെ രണ്ടാം ദിവസത്തെ പര്യടനത്തിന് ജനങ്ങളുടെ ഹൃദ്യമായ സ്വീകരണമാണ് എസ്കെഎൻ 40 കേരള യാത്രയ്ക്ക് ലഭിച്ചത്. പുന്നമടക്കായലിലൂടെ ആരംഭിച്ച യാത്രയിൽ വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവും യാത്രയുടെ ഭാഗമായി.
ലഹരിവിരുദ്ധ പോരാട്ടത്തിൽ സ്കൂൾ വിദ്യാർത്ഥികളും ഹൗസ് ബോട്ട് ഉടമകളുടെ സംഘടനയും ഒപ്പം ചേർന്നു. ചെഗുവേര ജെട്ടി, എംഎൽഎ ജെട്ടി, ഇളങ്കാവ് ദേവി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും കായൽ യാത്രയിലൂടെ എസ്കെഎൻ 40 സന്ദർശനം നടത്തി. തീരദേശ മേഖലയിലെ ലഹരി വ്യാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥൻ എസ് ബിനു പറഞ്ഞു.
ഉച്ചയോടെ ആലപ്പുഴ മിനിർവ കോളജിൽ എത്തിയ കേരള യാത്രയെ എക്സൈസ് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണർ വിനോദ് കുമാർ സ്വീകരിച്ചു. രാത്രി തുറവൂരിൽ സമാപന സമ്മേളനത്തോടെ ആലപ്പുഴ ജില്ലയിലെ പര്യടനം അവസാനിക്കും. തുടർന്ന് നാളെ വൈക്കത്തുനിന്ന് കോട്ടയം ജില്ലയിലെ പര്യടനം ആരംഭിക്കും.
Story Highlights: SKN 40 Kerala Yatra received a warm welcome on its second day in Alappuzha.