തിരുവനന്തപുരം:
രാജീവ് ചന്ദ്രശേഖര് സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ, പുതിയ ഭാരവാഹി സമിതി ഉടൻ ചുമതലയേൽക്കും. ഏപ്രിൽ പകുതിയോടെ പുതിയ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവിലെ കോർ കമ്മിറ്റി അംഗങ്ങളിൽ പകുതിയോളം പേരെ നിലനിർത്താനും ബാക്കി സ്ഥാനങ്ങളിൽ പുതുമുഖങ്ങളെയും യുവാക്കളെയും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്താനുമാണ് പാർട്ടി ആലോചിക്കുന്നത്.
ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞു. പുതിയ സംസ്ഥാന ഭാരവാഹി സമിതിയിൽ നാല് ജനറൽ സെക്രട്ടറിമാരിൽ ഒരാൾ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളയാളായിരിക്കും. പുതിയ ടീമിൽ 10 വൈസ് പ്രസിഡന്റുമാരും നിരവധി സെക്രട്ടറിമാരും ഉണ്ടാകും.
ഏപ്രിൽ പകുതിയോടെ സംസ്ഥാന തലത്തിൽ പുതിയ ടീം ചുമതലയേൽക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷന്റെയും ജില്ലാ അധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു. നാളെ തിരുവനന്തപുരത്ത് ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ ഭാരവാഹി തെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും ചർച്ച ചെയ്യും.
രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ കോർ കമ്മിറ്റി യോഗമാണിത്. ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. Story Highlights:
The BJP’s Kerala unit will announce its new team in mid-April, following Rajiv Chandrasekhar’s takeover as state president.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ