കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക ഞായറാഴ്ച സമർപ്പിക്കും. പുതിയ സംസ്ഥാന അധ്യക്ഷൻ തിങ്കളാഴ്ച ചുമതലയേൽക്കും. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ നടത്തേണ്ടതിനാൽ സംസ്ഥാന അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചു. നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ഗുജറാത്തിലെ സി.ആർ. പാട്ടീൽ, മധ്യപ്രദേശിലെ വി.ഡി.ശർമ, മിസോറമിലെ വന്ലാൽ മുവാക്ക എന്നിവർ അഞ്ചു വർഷത്തിലേറെയായി സംസ്ഥാന അധ്യക്ഷ പദവിയിൽ തുടരുന്നവരാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് വരെ കെ. സുരേന്ദ്രൻ തുടരുമോ അതോ പുതിയ അധ്യക്ഷൻ വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഡൽഹിയിൽ നിന്നുള്ള സൂചനകൾ പ്രകാരം ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പുകൾ പൂർത്തിയായതിന് ശേഷം വിവിധ തലങ്ങളിലുള്ള കൂടിക്കാഴ്ചകൾ നടന്നിരുന്നു.
കേന്ദ്ര നേതൃത്വത്തിന് മാത്രം അറിയാവുന്ന രഹസ്യമായിട്ടാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. തമിഴ്നാട്ടിലെ കെ. അണ്ണാമലൈ നാലാം വർഷത്തിലേക്ക് കടക്കുകയാണ്.
Story Highlights: BJP to announce new Kerala state president on Monday, March 24th.