ശബരിമല തീർത്ഥാടനം: സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണമെന്ന് കെ സുരേന്ദ്രൻ

നിവ ലേഖകൻ

Sabarimala spot booking

ശബരിമല തീർത്ഥാടനം അലങ്കോലമാക്കാനുള്ള ആസൂത്രിതമായ നീക്കം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സംശയം ഉന്നയിച്ചു. ഓൺലൈൻ ബുക്കിംഗ് അശാസ്ത്രീയമാണെന്നും വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും സർക്കാരോ ദേവസ്വം ബോർഡോ നിലപാട് തിരുത്താൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീർത്ഥാടനകാലം അലങ്കോലമാകുമെന്ന ആശങ്ക ഭക്തർക്കുണ്ടെന്നും അടിയന്തരമായി സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അല്ലെങ്കിൽ ഭക്തരുടെ പ്രതിഷേധങ്ങൾക്ക് ബിജെപി പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ എന്തിനാണ് മർക്കട മുഷ്ടി എടുക്കുന്നതെന്നും തിരിച്ചടി കിട്ടിയിട്ടും പഠിക്കുന്നില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു. റോഡ്, അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നും തീരുമാനമായിട്ടില്ലെന്നും സർക്കാർ മുന്നൊരുക്കം നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

നിലക്കലിൽ ആളെ എത്തിച്ച് കെഎസ്ആർടിസി വഴി പമ്പയിലെത്തിച്ച് ഭക്തരെ ചൂഷണം ചെയ്യുന്നതിൽ മാത്രമാണ് തീരുമാനമെടുത്തതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് തികഞ്ഞ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, ശബരിമല സ്പോട്ട് ബുക്കിംഗ് സഭയിൽ പ്രതിപക്ഷം സബ്മിഷനായി അവതരിപ്പിച്ചു.

  വി.വി. രാജേഷിനെതിരെ സാമ്പത്തിക തിരിമറി ആരോപണവുമായി പോസ്റ്ററുകൾ

80,000 പേർക്ക് സ്പോട് ബുക്കിംഗ് നൽകുന്ന തീരുമാനം പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. ഓൺലൈൻ ബുക്ക് ചെയ്യാതെ വരുന്ന ആളുകൾക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ ആളുകളും ഇന്റർനെറ്റും ഓൺലൈനും ഉപയോഗിക്കുന്നവരല്ലെന്നും ഇക്കാര്യം സർക്കാർ ഗൗരവതരമായി ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Story Highlights: BJP state president K Surendran criticizes Sabarimala pilgrimage management, demands spot booking

Related Posts
ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച കെ. സുരേന്ദ്രൻ: ഉടമയ്ക്ക് 5000 രൂപ പിഴ
K Surendran tractor license

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചതിന് കെ. സുരേന്ദ്രനെതിരെ നടപടി. ട്രാക്ടർ Read more

വഖഫ് ബിൽ: വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
Waqf Bill

വഖഫ് ബില്ലിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണെന്ന് ബിജെപി Read more

  വഖഫ് ബിൽ ചർച്ച: പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാകുന്നു
ശബരിമല നട തുറന്നു; മേടവിഷു, വിഷു പൂജകൾക്ക് ഒരുക്കം
Sabarimala Temple Festival

മേടവിഷു ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട തുറന്നു. ഏപ്രിൽ 18 വരെ Read more

എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
Empuraan controversy

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ. തൃശൂർ ജില്ലാ Read more

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന
Annamalai

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന. എഐഎഡിഎംകെയുമായി Read more

എമ്പുരാൻ വിവാദം: ഹൈക്കോടതിയിൽ ഹർജി, നിർമ്മാതാവ് ഖേദപ്രകടനം നടത്തി
Empuraan controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ഹർജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയിൽ. സിനിമ രാജ്യവിരുദ്ധതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നാണ് Read more

സുപ്രിയ മേനോനെതിരെ ബിജെപി നേതാവിന്റെ അധിക്ഷേപ പരാമർശം
Supriya Menon

സുപ്രിയ മേനോനെ അർബൻ നക്സൽ എന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. Read more

ആശാ സമരത്തിന് ഐക്യദാര്ഢ്യം: ബിജെപി പ്രവര്ത്തകരും മുടി മുറിച്ചു
Asha workers strike

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകർ മുടി മുറിച്ചു. സെക്രട്ടേറിയറ്റ് Read more

കേന്ദ്രസർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി
Shashi Tharoor

കേന്ദ്ര സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

Leave a Comment