കെപിസിസി റിപ്പോർട്ട്: വി ഡി സതീശനെതിരെ ബി ഗോപാലകൃഷ്ണൻ

നിവ ലേഖകൻ

B Gopalakrishnan VD Satheesan KPCC report

കെപിസിസി ഉപസമിതിയുടെ റിപ്പോർട്ട് ബിജെപി സ്വാഗതം ചെയ്യുന്നതായി ബി ഗോപാലകൃഷ്ണൻ പ്രസ്താവിച്ചു. ഈ റിപ്പോർട്ട് വി ഡി സതീശൻ അംഗീകരിക്കുന്നുണ്ടോ എന്നാണ് ഇനി അറിയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. സുരേഷ് ഗോപിയുടെ വിജയത്തെ മാനം കെടുത്താൻ ശ്രമിച്ച സതീശൻ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോൺഗ്രസ് നേതാക്കളുടെ ബൂത്തുകളിൽ എങ്ങനെ കോൺഗ്രസ് മൂന്നാം സ്ഥാനത്ത് പോയി എന്നതിന് സതീശൻ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ വിജയം എന്നു പറയുന്നത് കോൺഗ്രസ് ഉപസമിതി സൂചിപ്പിച്ചതുപോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെട്ട സുരേഷ് ഗോപിക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സുരേഷ് ഗോപി ഇടപെടുകയും പ്രതാപൻ ഇടപെടാതിരിക്കുകയും ചെയ്തു എന്നതാണ് റിപ്പോർട്ട്.

കോൺഗ്രസിന്റെ ഒരു നേതാവിനും പൂരം കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത് എന്നു പറയാനുള്ള യോഗ്യത നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുരളീധരനെ വടകരയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്നത് അപമാനിക്കാൻ വേണ്ടിയാണെന്ന് ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി. ഉപസമിതിയുടെ റിപ്പോർട്ട് കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോ എന്ന വ്യക്തമാക്കണം.

പൂരും കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് പ്രസ്താവന പിൻവലിച്ച സതീശൻ മാപ്പു പറഞ്ഞില്ലെങ്കിൽ സതീശനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്ന് ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി. പൂരം പോലീസ് കലക്കി എന്നത് യാഥാർത്ഥ്യമാണെന്നും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി കൊടുത്തത് ബിജെപി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: BJP leader B Gopalakrishnan criticizes VD Satheesan over KPCC report on Thrissur election defeat

Related Posts
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പ്രതികരണങ്ങൾ വേണ്ടെന്ന് കെ.പി.സി.സി
Rahul Mamkoottathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുൽ Read more

ശബരിമല സ്വര്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാന് സമ്മര്ദമെന്ന് വി.ഡി. സതീശന്
Sabarimala gold theft

ശബരിമല സ്വർണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാൻ പ്രത്യേക അന്വേഷണ Read more

രാഹുലിനെ പുറത്താക്കിയതിൽ അഭിമാനമെന്ന് വി.ഡി. സതീശൻ; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം
VD Satheesan

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ കോൺഗ്രസ് സ്വീകരിച്ച നടപടിയിൽ തങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ടെന്ന് വി.ഡി. സതീശൻ Read more

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം; പുറത്താക്കിയ ഷഹനാസിനെ തിരിച്ചെടുത്ത് കോൺഗ്രസ്
M A Shahanas

രാഹുൽ മാങ്കൂട്ടത്തിനും ഷാഫി പറമ്പിലിനുമെതിരെ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് പുറത്താക്കിയ എം എ Read more

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് എഐസിസി അനുമതിയോടെ; സണ്ണി ജോസഫ്
Rahul Mankootathil expelled

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് എഐസിസിയുടെ അനുമതിയോടെയാണെന്ന് Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി സമയബന്ധിതമായി ഉണ്ടാകും: സണ്ണി ജോസഫ്
Rahul Mankootathil issue

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി ഉചിതമായ സമയത്ത് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തുടർനടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ
Rahul Mamkootathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തുടർനടപടി കൂടിയാലോചനയ്ക്ക് ശേഷമെന്ന് പ്രതിപക്ഷ നേതാവ് Read more

രാഹുലിനെതിരായ നടപടി വൈകിപ്പിച്ച് കെപിസിസി; ഹൈക്കമാൻഡ് നിർദ്ദേശം മറികടന്നു
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെ മറികടന്ന് കെപിസിസി നേതൃത്വം. മുൻകൂർ ജാമ്യാപേക്ഷയിലെ Read more

രാഹുലിനെതിരായ പരാതി: കോൺഗ്രസ് നിലപാട് വ്യക്തമാക്കി ഷാഫി പറമ്പിലും വി.ഡി. സതീശനും
Rahul Mamkoottathil case

രാഹുൽ മാങ്കൂട്ടത്തിനെതിരായ പുതിയ പരാതിയിൽ കോൺഗ്രസ് പ്രതികരിക്കുന്നു. കെപിസിസി പ്രസിഡന്റ് പരാതി ഡിജിപിക്ക് Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി സ്ഥിരീകരിച്ച് കെപിസിസി; തുടർനടപടിക്ക് സാധ്യത
Rahul Mamkoottathil complaint

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതി കെപിസിസി സ്ഥിരീകരിച്ചു. വിവാഹ വാഗ്ദാനം Read more

Leave a Comment