ക്രൈസ്തവ വിഭാഗങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള പദ്ധതികളുമായി ബിജെപി. ചർച്ചകൾക്ക് നേതൃത്വം വഹിക്കാൻ തുഷാർ വെള്ളാപ്പള്ളിയെയാണ് ബിജെപി ദേശീയ നേതൃത്വം ഏർപ്പാടാക്കിയത്.
ഇടതു-വലതു മുന്നണികളിൽ അസംതൃപ്തി ഉള്ളവരും മതമേലധ്യക്ഷന്മാരുമായും ചർച്ചകൾ നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ബോർഡ് കോർപ്പറേഷൻ നിയമനങ്ങളിലെ ബിഡിജെഎസ് ആവശ്യങ്ങൾ പരിഹരിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം തുഷാർ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സ്പൈസസ് ബോർഡ് ചെയർമാനെ അടക്കം മാറ്റണമെന്ന ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.
അടുത്തിടെ നടന്ന പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ ബിജെപി പിന്തുണ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ക്രൈസ്തവ വിഭാഗങ്ങളുമായി ചർച്ചയ്ക്ക് ബി.ജെ.പി തീരുമാനിച്ചത്.
Story Highlights: BJP and BDJS to bring Christian Communities closer to BJP