ഔദ്യോഗിക വസതിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് തേജസ്വി യാദവിനെതിരെ ബിജെപി ആരോപണം

Anjana

Tejashwi Yadav theft allegation

ബിഹാറിലെ രാഷ്ട്രീയ രംഗത്ത് പുതിയ വിവാദം ഉയർന്നിരിക്കുകയാണ്. ആർജെഡി നേതാവ് തേജസ്വി യാദവ് ഔദ്യോഗിക വസതി ഒഴിയുമ്പോൾ സോഫ, എസി, കിടക്കകൾ തുടങ്ങിയവ മോഷ്ടിച്ചെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി തേജസ്വി യാദവ് നേരത്തെ താമസിച്ചിരുന്ന വസതിയിലേക്ക് മാറിയതിനു പിന്നാലെയാണ് ഈ ആരോപണം ഉയർന്നത്.

സാമ്രാട്ട് ചൗധരിയുടെ പേഴ്സണൽ സെക്രട്ടറി ശത്രുഘ്നൻ പ്രസാദാണ് ഈ ആരോപണം ഉന്നയിച്ചത്. സോഫ, വാട്ടർ ടാപ്പുകൾ, വാഷ്ബേസിൻ, ലൈറ്റുകൾ, എസികൾ, കിടക്കകൾ എന്നിവയെല്ലാം ഔദ്യോഗിക വസതിയിൽ നിന്ന് കാണാതായെന്നാണ് ബിജെപിയുടെ ആരോപണം. സുശീൽ മോദി വസതി ഒഴിഞ്ഞപ്പോൾ രണ്ട് ഹൗഡ്രോളിക് ബെഡുകളും അതിഥികൾക്കിരിക്കാനുള്ള സോഫകളും ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവയെല്ലാം കാണാനില്ലെന്നും ശത്രുഘ്നൻ പ്രസാദ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

20-ലധികം സ്പ്ലിറ്റ് എസികളും കാണാതായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഓപ്പറേറ്റിംഗ് റൂമിൽ കമ്പ്യൂട്ടറോ കസേരകളോ ഇല്ലെന്നും അടുക്കളയിൽ ഫ്രിഡ്ജ് ഇല്ലെന്നും ചുമരിൽ നിന്ന് ലൈറ്റുകൾ പോലും കവർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ആർജെഡി പ്രതികരിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഞായറാഴ്ചയാണ് തേജസ്വി യാദവ് പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാറിയത്.

Story Highlights: BJP accuses Tejashwi Yadav of stealing furniture and appliances from official residence

Leave a Comment