
ഇന്ന് ശ്രീ മാതാ അമൃതാനന്ദമയിയുടെ 68 ആം പിറന്നാൾദിനം.
കോവിഡിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ അമ്മയുടെ ജന്മദിനാഘോഷത്തോടാനുബന്ധിച്ചുള്ള യജ്ഞങ്ങളും പ്രാർത്ഥനാ ചടങ്ങുകളും ലളിതമായ രീതിയിലാണ് അമൃതപുരി ആശ്രമത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
193 രാജ്യങ്ങളിലെ ഭക്തരാണ് ലോകസമാധാനത്തിനായി പ്രാർത്ഥനകളിൽ ഏർപ്പെടുന്നത്. അമ്മയുടെ പിറന്നാൾ ആഘോഷം ഗൾഫ് രാജ്യങ്ങളിലും ഭക്തിനിർഭരമായി നടക്കുകയാണ്.
അതേസമയം,നടൻ മോഹൻലാൽ അമ്മയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചു.അമ്മയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് ഫേസ്ബുക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.
Story highlight : Today is birthday of Shri Mata Amritanandamayi; Mohanlal with wishes.