ചോക്കാട് പഞ്ചായത്ത് പാലിയേറ്റീവ് കെയര് സൊസൈറ്റിയുടെ ധനശേഖരണാര്ത്ഥം ജിദ്ദയില് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ജൂലൈ അഞ്ചാം തിയ്യതി വെള്ളിയാഴ്ചയാണ് ഇത് നടക്കുക.
20 റിയാലാണ് ഒരു ബിരിയാണിയുടെ വില. ഓര്ഡര് ചെയ്യുന്നവര്ക്ക് ഉച്ചയ്ക്ക് മുമ്പായി താമസ സ്ഥലങ്ങളില് സംഘാടകര് ബിരിയാണിപ്പൊതി എത്തിച്ചു നല്കുന്നതാണ്.
ഓര്ഡറുകള് ബുധനാഴ്ചക്ക് മുന്പായി നല്കണമെന്ന് സംഘാടകര് അറിയിച്ചു. 450 ഓളം നിത്യ രോഗികള്ക്ക് സാന്ത്വന ചികിത്സയും മറ്റു സഹായങ്ങളും നല്കിവരുന്ന ചോക്കാട് പാലിയേറ്റീവ് സോസൈറ്റിയുടെ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്.
കേവലം ഒരു ബിരിയാണി വാങ്ങി കഴിയ്ക്കുക എന്നതിലുപരി 450 ഓളം പാലിയേറ്റീവ് പരിചരണം ലഭിച്ചു വരുന്ന രോഗികളെ ചേര്ത്തു പിടിക്കുന്ന ഒരു മഹാ ദൗത്യത്തിന്റെ ഭാഗമാവുക എന്നത് കൂടിയാണ് ഇതില് പങ്കാളികളാവുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്നും ഈ സദുദ്യമത്തില് എല്ലാ പ്രവാസികളും പങ്കെടുക്കണമെന്നും സംഘാടകര് അറിയിച്ചു.