
തിരുവനന്തപുരത്ത് മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചിട്ട എസ്ഐ അറസ്റ്റിൽ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംഭവത്തിൽ എസ് ഐഅനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.
പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ ആണ് ഇദ്ദേഹം.ഞായറാഴ്ച രാത്രി എട്ടേകാലോടെയാണ് സംഭവം നടന്നത്.
നിയന്ത്രണം തെറ്റി വന്ന കാർ പാർക്ക് ചെയ്തിരുന്ന ബൈക്കുകളെ ഇടുകയായിരുന്നു. തൊട്ടടുത്ത കടയിൽ ഉണ്ടായിരുന്ന ബൈക്കിൻറെ ഉടമസ്ഥർ എത്തിയപ്പോഴാണ് എസ് ഐ അനിൽകുമാറിനെ കണ്ടെത്തിയത്.
പിന്നീട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് എസ് ഐ മദ്യപിച്ചതായി തെളിഞ്ഞത്.എസ്ഐ സഞ്ചരിച്ചിരുന്ന കാറിൽ പോലീസ് യൂണിഫോമും കണ്ടെത്തി.
സംഭവം നടന്ന ഉടൻ തന്നെ പൊലീസുകാർ വന്നു എസ്ഐയെ കൊണ്ടുപോവുകയായിരുന്നു.
Story highlight : Bikes hit by alcohol ; SI arrested.