പാട്ന◾: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ സജീവമായി രംഗത്ത്. ബിജെപി തങ്ങളുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയപ്പോൾ, ആം ആദ്മി പാർട്ടി 59 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. അതേസമയം, ആർജെഡി നേതാവ് തേജസ്വി യാദവ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൻഡിഎ സീറ്റ് വിഭജനത്തിൽ അതൃപ്തിയുമായി രാഷ്ട്രീയ ലോക് മോർച്ച രംഗത്തെത്തിയിട്ടുണ്ട്.
ബിജെപി തങ്ങളുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. 12 സ്ഥാനാർത്ഥികളുടെ പേരുകളാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പട്ടികയിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആനന്ദ് മിശ്രയും ഗായിക മൈഥിലി തക്കൂറും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.
ആം ആദ്മി പാർട്ടിയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 59 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് ആം ആദ്മി പാർട്ടി പുറത്തുവിട്ടത്.
ജെഡിയു തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പട്ടികയിൽ അഞ്ചു മന്ത്രിമാരും നാല് വനിതകളും മൂന്ന് പ്രധാന നേതാക്കളും ഇടം നേടിയിട്ടുണ്ട്.
ആർജെഡി നേതാവ് തേജസ്വി യാദവ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാഘോപൂരിൽ നിന്നാണ് തേജസ്വി യാദവ് ജനവിധി തേടുന്നത്, ഇത് ആർജെഡിയുടെ സിറ്റിംഗ് സീറ്റാണ്. മുൻ മുഖ്യമന്ത്രിമാരായ അച്ഛൻ ലാലുപ്രസാദ് യാദവിനും അമ്മ റാബ്രി ദേവിക്കുമൊപ്പം എത്തിയാണ് തേജസ്വി യാദവ് പത്രിക സമർപ്പിച്ചത്.
ആർജെഡിയുടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് സംസ്ഥാന അധ്യക്ഷൻ മംഗനി ലാൽ മണ്ഡൽ ട്വന്റിഫോറിനോട് പറഞ്ഞു. തിരഞ്ഞെടുപ്പിനെ നൂറ് ശതമാനം ആത്മവിശ്വാസത്തോടെയാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎ സീറ്റ് വിഭജനത്തിൽ രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുശ്വാഹ അതൃപ്തി അറിയിച്ചു. ഉപ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം എൻഡിഎയിൽ എല്ലാം ശരിയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗുണ്ടാ നേതാവ് മുഹമ്മദ് ഷഹാബുദ്ദീന്റെ മകൻ ഒസാമ ഷഹാനിന് ആർജെഡി സീറ്റ് നൽകിയതായി ബിജെപി ആരോപിച്ചു.
Story Highlights : Bihar Assembly elections: BJP releases second phase list of candidates
Story Highlights: BJP released its second phase candidate list for Bihar Assembly Elections, including a former IPS officer and a singer.