തമാശ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനവും, അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥയുമൊരുക്കി തീയേറ്ററിൽ റിലീസ് ആയ ചിത്രമാണ് കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഭീമന്റെ വഴി’.
ഒരു ഗ്രാമവും, അവിടുത്തെ റെയിൽവേ ലൈനിനോട് ചേർന്ന് താമസിക്കുന്ന കുറച്ച് ആളുകളുടെ വീടുകളിലേക്കുള്ള വഴിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.വളരെ സിംപിൾ ആയ ഒരു കഥയെ സിറ്റുവേഷണൽ ഹ്യൂമർ കലർത്തിയ ഒരു മികച്ച തിരക്കഥയോടെയാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഭീമന്റെ വഴിയേ വ്യത്യസ്ഥമാക്കുന്നത്.
ഗിരീഷ് ഗംഗാധരന്റെ ഭംഗിയുള്ള ഫ്രേമുകളും, വിഷ്ണു വിജയിയുടെ സന്ദർഭത്തിന് അനുയോജ്യമായ സ്കോറും ഗാനങ്ങളും, നിസാമിന്റെ നിലവാരമുള്ള എഡിറ്റിംഗ് മികവും ചിത്രം തുറന്നു കാട്ടുന്നു.കുഞ്ചാക്കോ ബോബൻ എന്ന നടന്, ഇന്ന് വരെ അദ്ദേഹം ചെയ്യാത്ത വത്യസ്തമായ ഒരു കഥാപാത്രത്തെ തന്റെ ഗ്രേസും, അഭിനയ മികവും കൊണ്ട് മികവുറ്റതായി തീർക്കാൻ കഴിഞ്ഞു.
ചെമ്പൻ വിനോദ്, ദിവ്യ എം നായർ, ചിന്നു ചാന്ദിനി, ബിനു പപ്പു തുടങ്ങിയവർ ഉൾപ്പടെ, ചിത്രത്തിൽ അഭിനയിച്ച അനേകം നടീ-നടന്മാരും ഗംഭീര കോമഡി രംഗങ്ങളിലൂടെ തങ്ങളുടെ കഥാപാത്രത്തെ അതുല്യമാക്കി തീർത്തു.ഗസ്റ്റ് റോളിൽ എത്തിയ സുരാജ് വെഞ്ഞാറമ്മൂട് ഓരോ കാഴ്ചയിലും ചിരിപ്പിച്ചപ്പോൾ, ശബരീഷിന്റെ റോളും അതിമനോഹരമായി.
തന്റെ മെട്രോമാൻ ഇമേജിൽ നിന്ന് തനി ലോക്കൽ കഥാപാത്രമായ കൊസ്തേപ്പിനെ അവതരിപ്പിച്ച ജിനു ജോസഫാണ് ചിത്രത്തിൽ തീർത്തും ഞെട്ടിച്ചുകളഞ്ഞത്.കൃത്രിമത്വങ്ങളില്ലാത്ത കാഴ്ചകളാണ് ഭീമന്റെ വഴിയെന്ന ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.പല സ്വഭാവമുള്ള ജീവിതങ്ങളെയും അവിടെ നമുക്ക് കാണാം.’
ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.തിയേറ്റർ റിലീസിനു ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്, എഡിറ്റിംഗ് നിസാം കാദിരി, വസ്ത്രാലങ്കാരം മഷര് ഹംസ, ആക്ഷന് സുപ്രീം സുന്ദര്, നൃത്തസംവിധാനം ശ്രീജിത്ത് പി ഡാസ്ലേഴ്സ്, മേക്കപ്പ് ആര് ജി വയനാടന്, സ്റ്റില് ഫോട്ടോഗ്രഫി അര്ജുന് കല്ലിങ്കല്, പ്രൊഡക്ഷന് കണ്ട്രോളര് ഡേവിസണ് സി ജെ, തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.
Story highlight : ‘Bheemante Vazhi ‘Malayalam Film Review.