പ്രശസ്ത ഭരതനാട്യം നര്ത്തകി യാമിനി കൃഷ്ണമൂര്ത്തി അന്തരിച്ചു

നിവ ലേഖകൻ

Yamini Krishnamurthy death

പ്രശസ്ത ഭരതനാട്യം നര്ത്തകി യാമിനി കൃഷ്ണമൂര്ത്തി (84) അന്തരിച്ചു. ഡല്ഹി അപ്പോളോ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പത്മഭൂഷണ് ഉള്പ്പെടെയുള്ള ബഹുമതികള് നല്കി രാജ്യം ആദരിച്ച വിഖ്യാത നര്ത്തകിയായിരുന്നു യാമിനി കൃഷ്ണമൂര്ത്തി. വാര്ധക്യ സഹജമായ അസുഖങ്ങളെത്തുടര്ന്ന് ഏഴ് മാസമായി യാമിനി കൃഷ്ണമൂര്ത്തി ചികിത്സയിലായിരുന്നു.

ആന്ധ്രാ സ്വദേശിയായ യാമിനി, തമിഴ്നാട്ടിലെ ചിദംബരത്തിലാണ് ദീര്ഘകാലം ജീവിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ ആസ്ഥാന നര്ത്തകിയെന്ന പദവിയും ഇവര്ക്ക് ലഭിച്ചിട്ടുണ്ട്.

നാളെ രാവിലെ 9 മണിക്ക് ഡല്ഹി ഹോസ് ഗാസിലെ യാമിനി സ്കൂള് ഓഫ് ഡാന്സിലാണ് പൊതുദര്ശനം നടക്കുക. 1968ല് പത്മശ്രീയും 2001ല് പത്മഭൂഷനും 2016ല് പത്മവിഭൂഷനും നല്കി രാജ്യം യാമിനി കൃഷ്ണമൂര്ത്തിയെ ആദരിച്ചിട്ടുണ്ട്.

  മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ അറ്റകുറ്റപ്പണി തുടങ്ങി

രണ്ട് സഹോദരിമാരുള്ള യാമിനിയുടെ മരണത്തോടെ ഇന്ത്യന് നൃത്തകലാരംഗത്ത് ഒരു യുഗത്തിന്റെ അവസാനമായി.

Story Highlights: Renowned Bharatanatyam dancer Yamini Krishnamurthy passes away at 84 Image Credit: twentyfournews

Related Posts
പത്മപുരസ്കാരങ്ങൾ: കേരളത്തിന്റെ നിർദ്ദേശങ്ങൾ കേന്ദ്രം തള്ളി
Padma Awards

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മപുരസ്കാരങ്ങളിൽ കേരളം നിർദ്ദേശിച്ച ഭൂരിഭാഗം പേരുകളും പരിഗണിച്ചില്ല. എം.ടി. Read more

  ധനലക്ഷ്മി DL-15 ലോട്ടറി ഫലം ഇന്ന് അറിയാം
എം.ടി. വാസുദേവൻ നായർക്ക് മരണാനന്തരം പത്മവിഭൂഷൺ
Padma Vibhushan

പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ. ഡിസംബർ 25-ന് Read more

പത്മ പുരസ്കാരങ്ങൾ 2025: ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു
Padma Awards

പത്മശ്രീ പുരസ്കാരത്തിന്റെ ആദ്യഘട്ട പട്ടികയിൽ 31 പേർ. ലിബിയ ലോബോ സർദേശായി, ബാട്ടൂൽ Read more

ആർ എൽ വി രാമകൃഷ്ണൻ കലാമണ്ഡലത്തിൽ അസിസ്റ്റന്റ് പ്രൊഫസർ
Kerala Kalamandalam

കേരള കലാമണ്ഡലത്തിൽ ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആർ എൽ വി രാമകൃഷ്ണനെ Read more

  ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യം; പലായനത്തിന് ഒരുങ്ങി ജനങ്ങൾ
കലാമണ്ഡലത്തിൽ ചരിത്രം; ആദ്യമായി പുരുഷ ഭരതനാട്യ അധ്യാപകൻ
Kerala Kalamandalam

കലാമണ്ഡലത്തിൽ ആദ്യമായി പുരുഷ ഭരതനാട്യ അധ്യാപകൻ. കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനാണ് Read more

വയനാട്ടിലെ ദുരിതബാധിതർക്കായി ഭരതനാട്യം അവതരിപ്പിച്ച് തമിഴ്നാട്ടുകാരി സഹായധനം സമാഹരിച്ചു
Wayanad landslide relief fund

തമിഴ്നാട്ടിലെ തിരുക്കോവിൽലൂർ സ്വദേശിനിയായ 13 കാരി ഹരിണിശ്രീ വയനാട്ടിലെ ദുരിതബാധിതർക്കായി സഹായധനം സമാഹരിച്ചു. Read more