Headlines

Business News, Kerala News

ബെവ്‌കോ ജീവനക്കാർക്ക് 95,000 രൂപ ഓണം ബോണസ്; സർക്കാർ ജീവനക്കാർക്ക് 4000 രൂപ

ബെവ്‌കോ ജീവനക്കാർക്ക് 95,000 രൂപ ഓണം ബോണസ്; സർക്കാർ ജീവനക്കാർക്ക് 4000 രൂപ

ബെവ്‌കോ ജീവനക്കാർക്ക് ഈ വർഷത്തെ ഓണക്കാലത്ത് 95,000 രൂപ ബോണസ് ലഭിക്കും. കഴിഞ്ഞ വർഷത്തെ 90,000 രൂപയിൽ നിന്ന് വർധനവ് ഉണ്ടായിരിക്കുന്നു. 29.5 ശതമാനം എക്‌സ് ഗ്രേഷ്യയാണ് ബോണസായി പ്രഖ്യാപിച്ചിട്ടുള്ളത്. മദ്യത്തിലൂടെയുള്ള വരുമാനം വർധിച്ചതാണ് ഉയർന്ന ബോണസിന് കാരണമായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബെവ്‌കോയിലെ ലേബലിങ് തൊഴിലാളികൾ വരെയുള്ളവർക്ക് ബോണസ് ലഭിക്കും. സ്വീപ്പർ തൊഴിലാളികൾക്ക് 5000 രൂപയാണ് ബോണസ്. ഔട്ട്‌ലെറ്റുകളിലും ഓഫീസുകളിലുമായി 5000-ഓളം ജീവനക്കാരാണ് ബെവ്‌കോയിലുള്ളത്. എക്‌സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിലാണ് ബോണസ് തുക സംബന്ധിച്ച് അന്തിമ തീരുമാനമായത്.

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപയാണ് ഓണം ബോണസായി പ്രഖ്യാപിച്ചിട്ടുള്ളത്. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകും. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

Story Highlights: Bevco employees to receive Rs 95,000 as Onam bonus, up from last year’s Rs 90,000

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു

Related posts

Leave a Reply

Required fields are marked *