ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെവി അബ്ദുള് നാസര് നിര്മിക്കുന്ന ‘ബെസ്റ്റി’ എന്ന ചിത്രം ജനുവരി 24ന് തിയേറ്ററുകളിലെത്തും. ‘മൊഹബ്ബത്തിന് കുഞ്ഞബ്ദുള്ള’ എന്ന ആദ്യ സിനിമയിലൂടെ ശ്രദ്ധേയനായ ഷാനു സമദ് ആണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്വഹിക്കുന്നത്. ജനുവരി 5ന് വൈകിട്ട് 7 മണിക്ക് മോഹന്ലാലിന്റെ സോഷ്യല് മീഡിയ പേജിലൂടെ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങും. അതേ സമയം, ഞായറാഴ്ച വൈകിട്ട് 7 മണിക്ക് കോഴിക്കോട് ഗോകുലം ഗലേറിയ മാളില് താരങ്ങളുടെയും അണിയറ പ്രവര്ത്തകരുടെയും സാന്നിധ്യത്തില് ഓഡിയോ ലോഞ്ച് നടക്കും.
തെറ്റിദ്ധാരണകള് മൂലം വിവാഹമോചനം നേടിയ ദമ്പതികള്ക്കിടയില് ഒരു സുഹൃത്തിന്റെ ഇടപെടലും തുടര്ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ‘ബെസ്റ്റി’യുടെ കഥാതന്തു. നര്മത്തിന്റെ പശ്ചാത്തലത്തില് ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില് ഔസേപ്പച്ചന്റെ സംഗീതത്തില് പുതിയ ഗാനങ്ങള്ക്കൊപ്പം പഴയ ഹിറ്റ് മാപ്പിള പാട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുളു മണാലി, മുംബൈ, മംഗളൂരു, കോഴിക്കോട്, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം പൂര്ത്തിയാക്കി.
അഷ്കര് സൗദാന്, ഷഹീന് സിദ്ധിക്ക്, സാക്ഷി അഗര്വാള് എന്നിവരാണ് പ്രധാന വേഷങ്ങളില് എത്തുന്നത്. സുരേഷ് കൃഷ്ണ, സുധീര് കരമന, ജോയ് മാത്യു, ജാഫര് ഇടുക്കി, ഗോകുലന്, സാദിക്ക്, ഹരീഷ് കണാരന്, നിര്മല് പാലാഴി തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില് അണിനിരക്കുന്നു. പൊന്നാനി അസീസാണ് കഥ രചിച്ചിരിക്കുന്നത്. ജിജു സണ്ണിയുടെ ഛായാഗ്രഹണം, ജോണ് കുട്ടിയുടെ എഡിറ്റിംഗ്, ദേവന് കൊടുങ്ങല്ലൂരിന്റെ കലാസംവിധാനം എന്നിവയും ചിത്രത്തിന്റെ പ്രധാന ആകര്ഷണങ്ങളാണ്.
Story Highlights: Bency Productions’ ‘Besti’ set for January 24 release, featuring a star-studded cast and crew