ഇന്ത്യയുടെ മഹത്തായ റോഡ് യാത്ര: ബെന്നീസ് റോയൽ ടൂർസിന്റെ അപൂർവ്വ സംരംഭം

നിവ ലേഖകൻ

Great Indian Road Trip

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂർ ഓപ്പറേറ്ററായ ‘ബെന്നീസ് റോയൽ ടൂർസ്’ വീണ്ടും യാത്രികരെ ആവേശഭരിതരാക്കുന്ന ഒരു അസാധാരണ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. ‘ഗ്രേറ്റ് ഇന്ത്യൻ റോഡ് ട്രിപ്പ്’ എന്ന് വിളിക്കപ്പെടുന്ന ഈ യാത്രയിൽ, ഇന്ത്യയിലെ ഏഴ് മഹാത്ഭുതങ്ങളും യുനെസ്കോ ലോകപൈതൃകപ്പട്ടികയിൽ ഇടംപിടിച്ച അഞ്ച് സൈറ്റുകളും റോഡ് മാർഗം സന്ദർശിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒക്ടോബർ 19ന് നാലുമണിക്ക് എറണാകുളം ദർബാർ ഹാൾ മൈതാനത്തുനിന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 36 ദിവസത്തെ ഈ യാത്രയിൽ പതിനേഴ് സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും ബെന്നീസ് റോയൽ ടൂർസിന്റെ സൂപ്പർ ലക്ഷ്വറി എസി ബസ് സഞ്ചരിക്കും.

  മെർസി ബാന്ഡിന്റെ സംഗീത വിരുന്ന്; ‘എന്റെ കേരളം’ മേളക്ക് ആവേശം

ഏകദേശം പതിമൂവായിരം കിലോമീറ്റർ താണ്ടുന്ന ഈ യാത്രയിൽ, ഇന്ത്യയുടെ നാല് അതിർത്തികൾക്കുള്ളിലെ പ്രധാന ആകർഷണങ്ങളെല്ലാം കാണാൻ സാധിക്കും. ഗോമമേശ്വര ബാഹുബലി, ഹംപി, വിജയപുരം എംപയർ, ഗോൾഡൻ ടെമ്പിൾ, അമൃത്സർ, ഖജുരാഹോ, കൊണാർക് സൂര്യക്ഷേത്രം, നളന്ത, താജ് മഹൽ എന്നീ മഹാത്ഭുതങ്ങളും സന്ദർശിക്കും.

യുനെസ്കോ പൈതൃകപട്ടികയിലെ അജന്ത, എല്ലോറ, മഹാബലിപുരം, ആഗ്ര ഫോർട്ട്, തഞ്ചാവൂർ ടെമ്പിൾ എന്നിവിടങ്ങളും സന്ദർശനത്തിൽ ഉൾപ്പെടുന്നു. കൂടാതെ വേളാങ്കണ്ണി, ബിജാപ്പൂർ, അജ്മീർ എന്നീ ആരാധനാലയങ്ങളിലും സന്ദർശനം നടത്തും.

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം

ഗ്രാമങ്ങളിലൂടെയുള്ള ബസ് യാത്രയിൽ ഗാന്ധിജി വിഭാവനം ചെയ്തപോലെ ഇന്ത്യയുടെ ആത്മാവിനെ അടുത്തറിയാൻ കഴിയുമെന്ന് ബെന്നീസ് റോയൽ ടൂർസ് സാരഥി ബെന്നി പാനികുളങ്ങര പറഞ്ഞു. ഫ്ലാഗ് ഓഫ് ചടങ്ങിൽ ടൂറിസം മന്ത്രിക്കു പുറമെ സിനിമാ സംവിധായകൻ ലാൽ ജോസും പങ്കെടുക്കും.

Story Highlights: Benny’s Royal Tours launches 36-day ‘Great Indian Road Trip’ covering 7 wonders and 5 UNESCO sites across India.

Related Posts
കേരള ടൂറിസം വകുപ്പ് ‘ശ്രീനാരായണഗുരു മൈക്രോസൈറ്റ്’ തയ്യാറാക്കുന്നു
Sree Narayana Guru microsite

കേരള ടൂറിസം വകുപ്പ് 'ശ്രീനാരായണഗുരു മൈക്രോസൈറ്റ്' തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് Read more

  ക്യാപറ്റനാകാനില്ലെന്ന് ബുംറ; ജോലി ഭാരമില്ലാതെ കളിക്കാനാണ് തനിക്കിഷ്ടമെന്ന് ബിസിസിഐയെ അറിയച്ചതായി വിവരം
കലാമണ്ഡലം പിരിച്ചുവിടൽ: സർക്കാർ നടപടി അപലപനീയമെന്ന് രമേശ് ചെന്നിത്തല
Kerala Kalamandalam layoffs

കേരള കലാമണ്ഡലത്തിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി അപലപനീയമാണെന്ന് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. Read more

അമേരിക്കയിൽ നിന്ന് 297 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തിരികെ; 2016 മുതൽ ലഭിച്ചത് 578 വസ്തുക്കൾ
India US antiquities return

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി 297 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തിരികെ Read more

Leave a Comment