ബെംഗളൂരു കെട്ടിടം തകർച്ച: മരണസംഖ്യ അഞ്ചായി; രക്ഷാപ്രവർത്തനം തുടരുന്നു

Anjana

Bengaluru building collapse

ബെംഗളൂരുവിലെ ഹെന്നൂർ മേഖലയിൽ നിർമാണത്തിലിരിക്കുന്ന ഏഴുനില കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവശിഷ്ടങ്ങൾക്കിടയിൽ 17 പേരെങ്കിലും കുടുങ്ගിക്കിടക്കുന്നുണ്ടെന്ന ആശങ്കയിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾ ഇന്നലെ വൈകുന്നേരം മുതൽ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

തകർന്ന കെട്ടിടത്തിൽ നിന്ന് 10 ലധികം പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രക്ഷപ്പെടുത്തിയവരിൽ അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അപകടസ്ഥലം സന്ദർശിച്ച കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ബെംഗളൂരുവിലെ എല്ലാ അനധികൃത നിർമാണങ്ങൾക്കെതിരെയും നടപടിയെടുക്കുമെന്ന് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൃത്യമായ അനുമതിയില്ലാതെയാണ് ഈ കെട്ടിടം നിർമ്മിച്ചതെന്നാണ് കണ്ടെത്തൽ. ബിൽഡർ, കരാറുകാരൻ, ഉൾപ്പെട്ട എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. നഗരത്തിലുടനീളമുള്ള ഇത്തരം നിർമാണങ്ങൾ കണ്ടെത്തി ഉടൻ നിർത്താൻ ഉദ്യോഗസ്ഥരോട് അദ്ദേഹം ഉത്തരവിടുകയും ചെയ്തു.

Story Highlights: Bengaluru building collapse death toll rises to 5, rescue operations ongoing

Leave a Comment