ബിസിസിഐ ഇന്ത്യൻ ടീമിന് 125 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. ടി20 ലോകകപ്പ് കിരീടം നേടിയതിന്റെ സന്തോഷത്തിലാണ് ഈ വമ്പൻ തുക സമ്മാനമായി നൽകുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോക കിരീടം സ്വന്തമാക്കിയപ്പോൾ ഇന്ത്യയ്ക്ക് 20.42 കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. ഇതിനു പുറമേയാണ് ബിസിസിഐയുടെ പ്രത്യേക പാരിതോഷികം. ടൂർണമെന്റിലുടനീളം ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവെച്ചതായി ജയ് ഷാ പറഞ്ഞു. എല്ലാ കളിക്കാർക്കും പരിശീലകർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യൻ ടീമിന് വൻ സ്വീകരണ പരിപാടി ഒരുക്കാനും ബിസിസിഐ പദ്ധതിയിടുന്നുണ്ട്. 17 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here