മമ്മൂട്ടി നായകനായെത്തുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങുമെന്ന് അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം നവാഗതനായ ഡീനോ ഡെന്നീസ് ആണ് സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 14ന് റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് റിലീസ് തീയതി മാറ്റുകയായിരുന്നു.
\
\
ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിക്കുന്നുണ്ട്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ബസൂക്ക.
\
\
നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സെക്കൻ്റ് യൂണിറ്റ് ക്യാമറ റോബി വർഗീസ് രാജും എഡിറ്റിംഗ് നിഷാദ് യൂസഫും പ്രവീൺ പ്രഭാകറും ചേർന്ന് നിർവഹിക്കുന്നു. മിഥുൻ മുകുന്ദനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
\
\
ഷിജി പട്ടണം, അനീസ് നാടോടി എന്നിവർ ചേർന്നാണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വസ്ത്രാലങ്കാരം സമീറ സനീഷും അഭിജിത്തും ചേർന്ന് കൈകാര്യം ചെയ്തിരിക്കുന്നു. മേക്കപ്പ് ജിതേഷ് പൊയ്യയും എസ് ജോർജും ആണ്.
\
\
സംഘട്ടന രംഗങ്ങൾ മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവർ ചേർന്ന് ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൂരജ് കുമാറും കോ-പ്രൊഡ്യൂസർ സാഹിൽ ശർമ്മയുമാണ്.
\
\
പ്രൊജക്റ്റ് ഡിസൈനർ ബാദുഷ എം എം ആണ്. ചീഫ് അസോസിയേറ്റ് സുജിത്തും പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെയുമാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
\
\
Story Highlights: Mammootty’s much-awaited film ‘Bazooka’ will release its first single tomorrow, as announced by the actor himself on social media.